ജില്ലാ കേരളോത്സവം ചെസ്സ് പഞ്ചഗുസ്തി മത്സരങ്ങൾ കാഞ്ഞങ്ങാട് നടന്നു

ജില്ലാ കേരളോത്സവം
ചെസ്സ് പഞ്ചഗുസ്തി മത്സരങ്ങൾ കാഞ്ഞങ്ങാട് നടന്നു
കാഞ്ഞങ്ങാട്:-ജില്ലാ കേരളോത്സവത്തിന്റെ ഭാഗമായിപഞ്ചഗുസ്തി ചെസ്സ് മത്സരങ്ങൾ കാഞ്ഞങ്ങാട് നടന്നു
പഞ്ചഗുസ്തി മത്സരം പുതിയ കോട്ടലയൺസ് ജീംൽ വച്ച് നടന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ അഷറഫ് അധ്യക്ഷത വഹിച്ചു.
വിജയികൾക്ക്.യുവജനക്ഷേമ ബോർഡ് ജില്ലാ കോഡിനേറ്റ് എ.വിശിവപ്രസാദ് സമ്മാനങ്ങൾ വിതരണം ചെയ്തു.ബോക്സിങ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട്.രാജേഷ് കാഞ്ഞങ്ങാട്,ജില്ലാ പഞ്ചായത്ത് ജീവനക്കാരായ
കെ.എ.ഷഫീദ, സി.പ്രീത. കെ.രാജേന്ദ്രൻ,നഗരസഭ കോഡിനേറ്റർകെ, നിതിൻ,എന്നിവർ സംസാരിച്ചു.
85 നു മുകളിൽ,85,75,65,എന്നീ ശരീര ഭാരത്തിന്റെ അടിസ്ഥാനത്തിൽ നാലു വിഭാഗങ്ങളിലാണ് മത്സരം നടന്നത്.ഇതിൽ ശരത് കൃഷ്ണൻ,സി എച്ച് സുജേഷ്,പ്രശാന്ത് ചന്ദ്രൻ,കെ ശരത്ത്കുമാർ, എം.വി.ഷാരോൺ,കെ ദീപേഷ്,സിദ്ദിഖ്,. എ.വൈഭവ്എന്നിവർ വിജയികളായി.
ഹോസ്ദുർഗ് ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചെസ്സ് മത്സരം നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്തു.വൈസ് ചെയർമാൻ അബ്ദുള്ള ബെൽടെക് അധ്യക്ഷത വഹിച്ചു.എ വി ശിവപ്രസാദ്, വി എൻ രാജേഷ്,പി.ശ്രീധരൻ,തേജസ് നെല്ലിക്കാട്ട് കെ വി ചൈത്ര എന്നിവർ സംസാരിച്ചു.പുരുഷ വനിത വിഭാഗത്തിൽ ആയിരുന്നു മത്സരം നടന്നത് പുരുഷ വിഭാഗത്തിൽ കെ.പി.അവിനാഷ് ,ഒന്നാം സ്ഥാനവും, എസ് സിദ്ധാർത്ഥ,ബി എ റഷീ ദ്എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി .വനിതാ വിഭാഗത്തിൽ പി അദ്ര.ഒന്നാം സ്ഥാനവും, ശിവകീർത്തന,ദേവന രമേഷ്എന്നിവർ രണ്ടും മൂന്ന് സ്ഥാനവും നേടി
കൂടുതൽ വിവരങ്ങൾക്ക്
ചെസ്സ്:-9961342565
പഞ്ചഗുസ്തി:-7012422400