കണ്ണൂരില്‍ ഒന്‍പതാം ക്ലാസുകാരനെ കഞ്ചാവ് നൽകി പീഡിപ്പിച്ചു.

Share

കണ്ണൂർ: കണ്ണൂരിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ കഞ്ചാവ് നൽകി പീഡിപ്പിച്ചു. 14കാരനായ ആൺകുട്ടിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ കണ്ണൂർ സിറ്റി സ്വദേശി ഷെരീഫിനെ(45) അറസ്റ്റ് ചെയ്തു. ആയിക്കരയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തിച്ചാണ് പീഡിപ്പിച്ചത്. കൂട്ടുപ്രതിക്കായി തിരച്ചിൽ നടത്തുകയാണ്. കണ്ണൂർ സിറ്റി പൊലീസാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.പലവട്ടം കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.സ്കൂളില്‍ നിന്നും കുട്ടി കണ്ണൂര്‍ സിറ്റി വഴിയാണ് വീട്ടിലേക്ക് പൊയ്ക്കൊണ്ടിരുന്നത്. ഈ സമയത്തെ കുട്ടിയെ പ്രലോഭിപ്പിച്ച് കഞ്ചാവ് ബീഡി നല്‍കുകയും ആയിക്കരയിലെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയുമായിരുന്നു. കുട്ടിയെ പ്രതികള്‍ കൂട്ടിക്കൊണ്ടു പോകുന്നതു കണ്ട നാട്ടുകാരാണ് സംഘടിച്ചെത്തി പൊലീസിനെ വിവരമറിയിക്കുന്നത്.

Back to Top