ഗവര്‍ണര്‍ കേരള ജനതയെ വെല്ലുവിളിക്കുന്നു എന്‍.സി.പി

Share

 

കാഞ്ഞങ്ങാട്: ഇന്ത്യന്‍ ഭരണഘടനയില്‍ അധിഷ്ഠിതമായി ജനാധിപത്യ വ്യവസ്ഥയിലൂടെ തെരഞ്ഞെടുക്കപ്പെട്ട കേരള സര്‍ക്കാരിനെയും മന്ത്രിമാരെയും നിരന്തരം അവഹേളിക്കുകയും ആക്ഷേപിക്കുകയും വഴി കേരള ഗവര്‍ണര്‍ കേരള ജനതയെ വെല്ലുവിളിക്കുകയാണെന്ന് എന്‍.സി.പി. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി കാസര്‍കോട് ജില്ലാകമ്മിറ്റി അഭിപ്രായപ്പെട്ടു
ഫാസിസത്തെയും സംഘപരിവാറിനെയും കേന്ദ്ര ഫാസിസ്റ്റ് ഭരണകൂടത്തെയും തൃപ്തിപ്പെടുത്തി അധികാരത്തിന്‍റെയും സുഖലോലുപത യുടെയും പുതിയ മേച്ചില്‍പുറങ്ങള്‍ തേടുകയാണ് കേരള ഗവര്‍ണര്‍. അതിനുവേണ്ടി ഏതറ്റംവരെയും സഞ്ചരിക്കുന്നതിന്‍റെ ഉദാഹരണമാണ് കേരളത്തിലെ ജനകീയ സര്‍ക്കാറിനെതിരെയുള്ള നിരന്തര കടന്നാക്രമണം. ഇത് കേരള ജനതയോടുള്ള വെല്ലുവിളിയാണെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി കാസര്‍കോട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
എന്‍.സി.പി. ജില്ലാക്കമ്മിറ്റി ഓഫീസില്‍ വെച്ച് കാഞ്ഞങ്ങാട് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ ജില്ലാ പ്രസിഡന്‍റ് കരീം ചന്തേര അധ്യക്ഷത വഹിച്ചു. സി ബാലന്‍, ബെന്നി നാഗമറ്റം, ഉബൈദുള്ള കടവത്ത്, ഇ.ടി. മത്തായി, നാരായണന്‍ മാസ്റ്റര്‍, സിദ്ദീഖ് കൈകമ്പ, സുബൈര്‍ പടുപ്പ്, ഉദിനൂര്‍ സുകുമാരന്‍, ദാമോദര്‍ ബെള്ളിഗെ, എ ടി വിജയന്‍, ചന്ദ്രന്‍ നായര്‍, വസന്തകുമാർ കാട്ടുകുളങ്ങര, രാജു കൊയ്യാന്‍, പി സി സീനത്ത്, ഖദീജ മൊഗ്രാല്‍, എന്‍ ഷമീമ, ഹമീദ് ചേരങ്കൈ, തുടങ്ങിയവര്‍ പ്രസംഗിച്ചു. ടി. ദേവദാസ് സ്വാഗത പ്രഭാഷണവും എന്‍ വി ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Back to Top