കലാപരിശീലന ക്യാമ്പ് പി വി കെ പനയാൽ ഉദ്ഘാടനം ചെയ്തു.

കേരള സംസ്ഥാന ഗ്രന്ഥശാലാ സംഘത്തിന്റെ നേതൃത്വതത്തിൽ ഡിസംബർ 22 ന് മഞ്ചേശ്വരം ഗിളിവിണ്ടു വിൽ നിന്നും പ്രയാണം തുടങ്ങുന്ന സംസ്ഥാന ജനചേതനാ യാത്രയിൽ നാടകം, സംഗിത ശില്പം ഇവ അവതരിപ്പിക്കുന്നവർക്കുള്ള പരിശീലന ക്യാമ്പിന് കൊടക്കാട് കദളീ വനത്തിൽ തുടക്കമായി. ഗ്രന്ഥാലോകം പത്രാധിവർ പി.വി.കെ. പനയാൽ ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ കൊടക്കാട് അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന നിർവാഹക സമിതി അംഗം രമേഷ് കുമാർ അതിയടം സ്വാഗതം പറഞ്ഞു. കെ.പി.ശ്രീധരൻ മാസ്റ്റർ പ്രസംഗിച്ചു