ജില്ലാ കേരളോത്സവം 2022 ൻ്റെ പോസ്റ്റർ പ്രകാശനം ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന നിർവഹിച്ചു.

Share

ജില്ലാ കേരളോത്സവം പോസ്റ്റർ പ്രകാശനം ചെയ്തു

ജില്ലാ കേരളോത്സവം 2022 ൻ്റെ പോസ്റ്റർ പ്രകാശനം ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാനവാസ് പാദൂർ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. എസ്. എൻ സരിത, ജില്ലാ കേരളോത്സവം കായിക മേള സംഘാടക സമിതി അംഗങ്ങളായ ഫൈസൽ പട്ടുവത്തിൽ , തൗസീഫ് അഹമ്മദ് , എസ് റഫീഖ് തുടങ്ങിയവർ പങ്കെടുത്തു. യുവജനങ്ങളുടെ കലാപരവും സാംസ്കാരികവും കായികവുമായ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ നേതൃത്വത്തിലാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്. ഡിസംബർ 9 മുതൽ 15 വരെ ജില്ലയിൽ നേരത്തെ നിശ്ചയിച്ച വിവിധ മേഖലകളിൽ കലാ കായിക മത്സരങ്ങൾ അരങ്ങേറും. .ബ്ലോക്ക് മുന്‍സിപ്പല്‍തല മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ 15നും നാല്‍പതിനും ഇടയില്‍ പ്രായമുള്ളവരാണ് ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. വിവിധ വിഭാഗങ്ങളിലായി 4,000 ത്തോളം പ്രതിഭകള്‍ മത്സരിക്കും.

Back to Top