പി.എസ്.സി ഡിഗ്രി ലെവല്‍ മെയിന്‍സ് ഭിന്നശേഷിക്കാര്‍ അപേക്ഷ നല്‍കണം

Share

കേരള പി.എസ്.സി ഡിസംബര്‍ 21ന് രാവിലെ 07.15 മുതല്‍ 09.15 വരെ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ഡിഗ്രി ലെവല്‍ മെയിന്‍ ഒ.എം.ആര്‍ പരീക്ഷക്ക് (സെയില്‍സ് അസിസ്റ്റന്റ്, അസിസ്റ്റന്റ്/ ഓഡിറ്റര്‍, എസ്.ബി.സി.ഐ.ഡി തുടങ്ങിയവ) അപേക്ഷിച്ച ജില്ലയിലെ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികളില്‍ പരീക്ഷയെഴുതാന്‍ സഹായിയുടെ (Scribe) സേവനം ആവശ്യമുള്ള അര്‍ഹരായവര്‍ ഡിസംബര്‍ 15ന് മുമ്പ്, അഡ്മിഷന്‍ ടിക്കറ്റ്, ഭിന്നശേഷി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം കേരള പി.എസ്.സി കാസര്‍കോട് ജില്ലാ ഓഫീസിലേക്ക് നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ നല്‍കണം. 15ന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ലെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. വിലാസം ജില്ലാ ഓഫീസ് കേരള പി.എസ്.സി , ടൈഗര്‍ ഹില്‍സ് ബില്‍ഡിംഗ്, മുനിസിപ്പല്‍ റോഡ് , പുലിക്കുന്ന് , കാസര്‍കോട് , 671121

Back to Top