സ്വാമി നിത്യാനന്ദ ആശ്രമത്തിൽ ദത്താത്ത്രേയജയന്തി സമുചിതമായി ആഘോഷിച്ചു

Share

സ്വാമി നിത്യാനന്ദ ആശ്രമത്തിൽ
ദത്താത്ത്രേയജയന്തി സമുചിതമായി ആഘോഷിച്ചു
കാഞ്ഞങ്ങാട്:-ഉത്തര മലബാറിലെ നിത്യേന സ്വദേശത്ത് നിന്നുംവിദേശത്തുനിന്നുമായി അനവധി ഭക്തന്മാർ സന്ദർശനം നടത്തുന്ന പ്രശസ്തമായ കാഞ്ഞങ്ങാട് ഹോസ്ദുർഗ് സ്വാമി നിത്യാനന്ദആശ്രമത്തിൽ ദത്താ ത്രേയജയന്തിയും ജനാനന്ദ സ്വാമിജീ യുടെ 40ാം — മത് പൂണ്യതിഥി ആഘോഷവും നടന്നു പുണ്യ തിഥി യോടാനുബന്ധിച്ചു സാമൂഹിക തുളസി അർച്ചനയുംനടന്നു.
ആശ്രമത്തിന്റെ തുടക്കത്തിൽനിത്യാനന്ദ സ്വാമിയുടെപ്രധാന ശിഷ്യന്മാരിൽ ഒരാളായ പിന്നീട് ആശ്രമ പരിപാലനത്തിന് നിയോഗിതനായ ജനാനന്ദ സ്വാമിജീയുടെ സാമൂഹ്യ സന്നദ്ധ പ്രവർത്തനങ്ങളുടെ ഓർമ്മയുടെ ഭാഗമായിഅദ്ദേഹത്തിൻറെ സമാധി ദിനത്തിലാണ്ആശ്രമത്തിലെ പ്രധാന ചടങ്ങുകളിൽ ഒന്നായപുണ്യ തിഥിആഘോഷം നടന്നത്.
അതോടൊപ്പംഭക്തർ വീടുകളിൽ നിന്നുംശേഖരിച്ച്നേരിട്ട്അർച്ചന ചെയ്യാന്‍സാധിക്കുന്ന രീതിയിൽതുളസി അർച്ചനയും നടന്നു.ജാതിമത ഭേദമന്യേ എല്ലാവർക്കും പങ്കാളികളാകുന്നരീതിയിലാണ് ചടങ്ങ് നടത്തിയത്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും അടക്കംനിരവധി ആളുകൾചടങ്ങിൽ പങ്കാളികളായി.
പ്രസാദ വിതരണവും നടന്നു

Back to Top