കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയും, കാസർഗോഡ്മെഡിക്കൽ കോളേജും എത്രയും പെട്ടെന്ന് പൂർണ്ണ സജ്ജമാക്കണമെന്നാവശ്യപ്പെട്ട് എൻ.വൈ.സി ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിവേദനം നൽകി

ജില്ലയ്ക്ക് അനുവദിച്ച മെഡിക്കൽ കോളേജ് എത്രയും പെട്ടെന്ന് പൂർണ്ണ സജ്ജമാക്കണമെന്നും ടാറ്റ കോവിഡ് ആശുപത്രി സൂപ്പർ സെപ്ഷ്വാലിറ്റി ആശുപത്രിയായി ഉയർത്തി കൊണ്ട് ജില്ലയിലെ ആരോഗ്യ മേഖലയെ അയൽ സംസ്ഥാനങ്ങളെയും മറ്റു ജില്ലയേയും ആശ്രയിക്കേണ്ട അവസ്ഥയ്ക്ക് അറുതി വരുത്തണമെന്നും കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയിൽ ആവശ്യമായ ജീവനക്കാരെ നിയമിച്ച് കൊണ്ട് എത്രയും പെട്ടെന്ന് പ്രവർത്തന യോഗ്യമാക്കണമെന്നും ആവശ്യപെട്ടു കൊണ്ട് നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് കാസർഗോഡ് ജില്ലാ കമ്മിറ്റി ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ എ വി രാംദാസിന് നിവേദനം നൽകി. എൻ.സി.പി ജില്ലാ ജനറൽ സെക്രട്ടറി വസന്തകുമാർ കാട്ടുകുളങ്ങര, എൻ വൈസി ജില്ലാ പ്രസിഡണ്ട് സതീഷ് പുതുച്ചേരി, സെക്രട്ടറി രാഹുൽ നിലാങ്കര, എൻ സി പി കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് എൻ.വി.ചന്ദ്രൻ, എൻ വൈ സി ഭാരവാഹികളായ രഞ്ജിത്ത്, നിഗേഷ് ഗാർഡർ വളപ്പ് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.