മദ്യ-മയക്കുമരുന്ന് വിവരങ്ങള്‍ എക്സൈസ് വകുപ്പിനെ അറിയിക്കാം

Share

കാസര്‍ഗോഡ്: ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവുമായി എക്‌സൈസ് വകുപ്പ്. വ്യാജവാറ്റ് ഉള്‍പ്പെടെ വ്യാജ മദ്യനിര്‍മ്മാണം, കടത്ത്, സൂക്ഷിപ്പ്, വില്പന, മയക്കു മരുന്നുകളുടെയും, മറ്റ് ലഹരി വസ്തുക്കളുടെയും കടത്ത്, സൂക്ഷിപ്പ്, വില്പന എന്നിവ വ്യാപകമാകുന്നതിന് സാധ്യതയുള്ളതിനാല്‍ ഡിസംബര്‍ 5 മുതല്‍ 2023 ജനുവരി 3 വരെയാണ് സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് നടത്തുന്നത്. ഈ കാലയളവില്‍ കാസര്‍ഗോഡ്, ഹോസ്ദുര്‍ഗ്ഗ് എക്സൈസ് സര്‍ക്കിള്‍ ഓഫീസുകളില്‍ സ്ട്രൈക്കിംഗ് ഫോഴ്സുകളും, അതിര്‍ത്തി മേഖലകളില്‍ ബോര്‍ഡര്‍ പെട്രോള്‍ യൂണിറ്റും, കാസര്‍ഗോഡ് എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ ജില്ലാ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കും. പൊതുജനങ്ങള്‍ക്ക് മദ്യ-മയക്കുമരുന്ന് കുറ്റകൃത്യങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ എക്സൈസ് വകുപ്പിനെ അറിയിക്കാം. പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പരാതികള്‍ രഹസ്യമായി സൂക്ഷിച്ച്‌ നടപടി സ്വീകരിക്കുമെന്ന് കാസർഗോഡ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.

ജില്ലാ കണ്‍ട്രോള്‍ റൂം ടോള്‍ ഫ്രീ നമ്പര്‍ 155358, 04994 256728, സ്ട്രൈക്കിംഗ് ഫോഴ്സ് കാസര്‍ഗോഡ് 04994 255332, സ്ട്രൈക്കിംഗ് ഫോഴ്സ് ഹോസ്ദുര്‍ഗ്ഗ് 04672 204125, എക്സൈസ് എന്‍ഫോഴ്സ്മെന്റ് & ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് 04994 257060, എക്സൈസ് സര്‍ക്കിള്‍ ഓഫീസ് കാസര്‍ഗോഡ് 04994 255332, ഹോസ്ദുര്‍ഗ്ഗ് 04672 204125, വെള്ളരിക്കുണ്ട് 04672 245100, റെയ്ഞ്ച് ഓഫീസ് നീലേശ്വരം 04672 283174, റെയ്ഞ്ച് ഓഫീസ് ഹോസ്ദുര്‍ഗ്ഗ് 04672 204533, കാസര്‍ഗോഡ് 04994 257541, കുമ്പള 04998 213837, ബന്തടുക്ക 04994 205364, ബദിയടുക്ക 04998 293500.

Back to Top