യൂത്ത് കോൺഗ്രസ്‌ കാഞ്ഞങ്ങാട് നഗരത്തിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

Share

കാഞ്ഞങ്ങാട്:  തിരുവനന്തപുരം കോർപറേഷനിൽ മേയർ ആര്യ രാജേന്ദ്രൻ താത്കാലിക നിയമനങ്ങൾക്ക് പാർട്ടി പ്രവർത്തകരുടെ പട്ടിക ചോദിച്ച് പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്ത് എഴുതിയതുമായി ബന്ധപ്പെട്ട് സത്യപ്രതിജ്ഞ ലംഘനം നടത്തിയ മേയർ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി നടത്തിയ നിയമസഭാ മാർച്ചിന് നേരെ പോലീസ് നടത്തിയ ക്രൂരമായ അക്രമത്തേ തുടർന്ന് നിരവധി യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റ സാഹചര്യത്തിൽ പോലീസ് നടപടിയിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ്‌ കാഞ്ഞങ്ങാട് അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് നഗരത്തിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പരിപാടി യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി ഇസ്മായിൽ ചിത്താരി ഉദ്ഘാടനം ചെയ്തു യൂത്ത് കോൺഗ്രസ്‌ കാഞ്ഞങ്ങാട് അസംബ്ലി പ്രസിഡണ്ട് രാഹുൽ രാംനഗർ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് കെ പി ബാലകൃഷ്ണൻ, യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് ഷിബിൻ ഉപ്പിലികൈ, കൃഷ്ണലാൽ തോയമ്മൽ, ആസിഫ്, സിജോ അമ്പാട്ട്, ശ്രീജിത്ത്, തസ്രീന, അക്ഷയ, ശരത്ത് മരക്കാപ്പ്,Dr ദിവ്യ,സി ആർ വിഷ്ണു എന്നിവർ നേതൃത്വം നൽകി.

Back to Top