കേരളോത്സവം സംഘാടക സമിതി നവംബർ 2 ന് കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ

Share

29.10.2022

കേരളോത്സവം സംഘാടക സമിതി നവംബർ 2 ന് കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ.

കാഞ്ഞങ്ങാട് : യുവതയുടെ കലാപരവും കായികപരവും സാംസ്കാരികവുമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള അവസരമൊരുക്കുന്ന കേരളോത്സവം വീണ്ടും ആഗതമാകുന്നു .കോവിഡിൻ്റെ പിടിയിലമർന്ന നാടിനെ ഉത്സവങ്ങളുടെ ആരവത്തിലേക്ക് ആനയിക്കാൻ നാട്ടുത്സവങ്ങൾ വന്നെത്തുന്നു.
കാഞ്ഞങ്ങാട് നഗരസഭയുടെ നേതൃത്വത്തിലുളള കലാ – കായിക മേള നവംബർ മാസത്തിൽ നടക്കുകയാണ്. മേളയുടെ വിജയകരമായ നടത്തിപ്പിനുള്ള സംഘാടക സമിതി രൂപീകരണ യോഗം 2022 നവംബർ 02 വൈകുന്നേരം’3 മണിക്ക് കാഞ്ഞങ്ങാട് വ്യാപാരഭവനിൽ വെച്ച് ചേരുമെന്ന് നഗരസഭ ചെയർപേഴ്സൺ ശ്രീമതി കെ.വി.സുജാത ടീച്ചർ അറിയിച്ചു .യോഗത്തിൽ സംഘടനപ്രതിനിധികളും ,ക്ലബ്ബ്- സാംസ്കാരിക സംഘടനാ പ്രതിനിധികളും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

Back to Top