പത്തിലധികം കേസിൽ പ്രതിയായ ആവിക്കരയിലെ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.

പത്തിലധികം കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.
മുഹമ്മദ് ആഷിക് @ ആഷിക് ,26 വയസ്, ആവിക്കര, ബല്ല ഗ്രാമം എന്നയാളെ ആണ് കാപ്പ പ്രകാരം അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചത്, മോഷണം, പിടിച്ചുപറി, മയക്കുമരുന്ന് കടത്ത്. നരഹത്യ അടക്കം വിവിധ പോലീസ് സ്റ്റേഷനുകളിൽ 11 കേസുകളിൽ പ്രതിയാണ് ആഷിക്.
കാഞ്ഞങ്ങാട് dysp പി. ബാലകൃഷ്ണൻ നായരുടെയും ഹോസ്ദുർഗ് ഇൻസ്‌പെക്ടർ കെ. പി. ഷൈനിന്റെയും നേതൃത്വത്തിൽ അബുബക്കർ കല്ലായി, നികേഷ്, ജിനേഷ് എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്,