ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് എം ഡി എം എ നടത്തുന്ന സംഘത്തിൽ പെട്ടയാൾ പിടിയിൽ

ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് എം ഡി എം എ നടത്തുന്ന സംഘത്തിൽ പെട്ടയാൾ പിടിയിൽ
ബാംഗ്ലൂരിൽ കേരളത്തിലേക്ക് മയക്കു മരുന്ന് കടത്തികൊണ്ട് വന്നു കാഞ്ഞങ്ങാടെ തീരപ്രദേശങ്ങളിൽ വിൽപ്പന നടത്തുന്ന മുഹമ്മദ് ആഫ്രിഡി സി. എ 23 വയസ്, നോർത്ത് കോട്ടച്ചേരി. കാഞ്ഞങ്ങാട് എന്നയാൾ ആണ് 1.010 ഗ്രാം എം ഡി എം എ യുമായി പിടിയിൽ ആയത്.
ഓപ്പറേഷൻ ക്ലീൻ കാസറഗോഡിന്റെ ഭാഗമായി കാഞ്ഞങ്ങാട് dysp പി. ബാലകൃഷ്ണൻ നായരുടെയും ഹോസ്ദുർഗ് ഇൻസ്‌പെക്ടർ കെ പി ഷൈനിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആണ് പ്രതി പിടിയിൽ ആയത്. പോലീസ് സംഘത്തിൽ dysp യുടെ സ്‌ക്വാഡ് അംഗങ്ങൾ ആയ അബുബക്കർ കല്ലായി, നികേഷ്. ജിനേഷ്, പ്രണവ്, ജ്യോതിഷ്, റജിൽ നാഥ് എന്നിവർ ഉണ്ടായിരുന്നു.