കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് യൂണിയൻ ഉദ്ഘാടനം ചെയ്തു.

Share

കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് യൂണിയൻ ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട് പടന്നക്കാട് നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളജിലെ 2022-23 വർഷ സ്റ്റുഡൻ്റ്ൻസ് യൂണിയൻ ഉദ്ഘാടനം സാമൂഹ്യ പ്രവർത്തകനും ചലച്ചിത്ര താരവുമായ അഡ്വ.സി.ഷുക്കൂർ നിർവഹിച്ചു.

ഫൈൻ ആർട്സ് ഉൽഘാടനം പ്രശസ്ത ചലച്ചിത്ര താരം സന്തോഷ് കീഴാറ്റൂർ നിർവഹിച്ചു.

യൂണിയൻ ചെയർമാൻ വിനയ് കെ വി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ കെ വി മുരളി മുഖ്യപ്രഭാഷണം നടത്തി.

2022-23 അദ്ധ്യായ വർഷത്തെ കോളേജ് യൂണിയന്റെ പേര് *
” SIEMPRE ”*
സന്തോഷ് കീഴാറ്റൂരും അഡ്വ: സി ഷുക്കൂറും ചേർന്ന് പ്രകാശനം ചെയ്തു.

കോളേജ് അധ്യാപകരായ ഡോ.കെ എസ് സുരേഷ് കുമാർ,ഡോ.ദിനേശ് കുമാർ, ഡോ.മോഹനൻ എ, ഡോ.ആതിര കെ എം. ഡോ.അജേഷ് എ എം, ഡോ. വിനീഷ് കുമാർ, ജിഷ, ഡോ: സുപ്രിയ, യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി അശ്വതി, യു യു സി മാരായ അമിത് അശോക്,പ്രജിന , സൂപ്രണ്ട് ബാലഗോപാലൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ചടങ്ങിന് യൂണിയൻ ജനറൽ സെക്രട്ടറി സാഗർ സ്വാഗതവും ഫൈൻ ആർട്സ് സെക്രട്ടറി നവനീത് നന്ദിയും രേഖപ്പെടുത്തി.

വിദ്യാർത്ഥികൾ വ്യത്യസ്തങ്ങളായ കലാ പരിപാടികൾ അവതരിപ്പിച്ചു.

Back to Top