പാറപ്പള്ളി മഖാം ഉറൂസ് നഗരിയിൽ തിരക്കേറി ഉറൂസ് ഇന്ന് സമാപിക്കും

Share

പാറപ്പള്ളി മഖാം ഉറൂസ് നഗരിയിൽ തിരക്കേറി ഉറൂസ് ഇന്ന് സമാപിക്കും

അമ്പലത്തറ:ചരിത്ര പ്രസിദ്ധവും, മതമൈത്രിയുടെ പ്രതീകവുമായവടക്കേ മലബാറിലെ പ്രമുഖ സിയാറത്ത് കേന്ദ്രമായ കാഞ്ഞങ്ങാട് പാറപ്പള്ളി മഖാം ഉറൂസ് ഇന്ന് സമാപിക്കും. ഫെബ്രുവരി 09 മുതലാണ് ഉറൂസ് ആരംഭിച്ചത്.എല്ലാ മതസ്ഥരും ഒന്നിച്ച് അണിചേരുന്ന പാറപ്പള്ളി മഖാം ഉറൂസ് നഗരിലേക്ക് വൻ ജനപ്രവാഹം ഒഴികിയെത്തി.
പാറപ്പള്ളിമഖാമിലെ മുഖ്യ കാര്യദർശി മമ്മി മൗലവിയുടെ ഭക്തിനിർഭരമായമഖാം പ്രാർത്ഥനയ്ക്ക് ശേഷം ഉറൂസ് കമ്മിറ്റി ചെയർമാൻ ഹാജി കെ, അബൂബക്കർ മാസ്റ്റർ പതാക ഉയർത്തിയതോട് കൂടിയാണ് പ്രസിദ്ധമായ ഉറൂസിന് ആരംഭം കുറിച്ചത്.
ഉറൂസിന് പതാക ഉയർന്നതോടെ പാറപ്പള്ളിയുടെയും തൊട്ടടുത്ത പ്രദേശങ്ങളിലെയും ജനങ്ങൾപെരുന്നാളിന്റെ പൊലിവിലും വർഷത്തിൽ നടന്ന് വരുന്ന ഉറൂസിന്റെ സന്തോഷ നാളിലുമാണ് കഴിഞ്ഞ അഞ്ച് ദിനരാത്രങ്ങളിൽ.
ദിനേന നൂറ് കണക്കിനാളുകളാണ് പാറപ്പള്ളി മഖാമിൽ സിയാറത്ത് ലക്ഷ്യം വെച്ച് ഔലിയാക്കളുടെ ചാരെ വന്ന് ചേരുന്നത്. ഒരുപാട് പേർക്ക് ആശ്വാസവും സമാദാനവും പരിഹാരവുമാണ് അവിടത്തെ സാമ്യപ്യം.

നാട്ടിൽ മത സൗഹാർദ്ധത്തിൻ്റെ തനിമ മായാതെ നിലനിർത്തുന്നതും ഇത്തരം ഉറൂസ് പരിപാടികളാണ്. പണ്ഡിതന്മാരുടെ സാരോപദേശങ്ങൾ കൊണ്ട് സമ്പന്നമാകുന്ന പ്രഭാഷണ വേദികൾ ആകർഷണീയമാണ്. വിവിധയിടങ്ങളിൽ നിന്നും ജാതി മത ഭേദമന്യയെആളുകൾ പ്രഭാഷണം ശ്രവിക്കാൻ എത്തി.
ഉറൂസ് ദിവസങ്ങളിൽ ഇവിടെയെത്തുന്ന വിശ്വാസികൾക്ക് ഭക്ഷണവും മധുര പാനിയവും നൽകി വരുന്നു. അതോടപ്പം തന്നെ മൂന്നാംമൈൽ ഇസ്ലാമിക് കൾച്ചറൽ സെൻ്റർ (എംഐസിസി) കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചായ കൗണ്ടറും ഇവിടെ പ്രവർത്തിച്ചത് ഉറൂസ് നഗരിയിൽ വേറിട്ട ഒരു കാഴ്ചയായിരുന്നു.
ഉറൂസിൻ്റെഭാഗമായി ലഹരി വിരുദ്ധ സദസ്സ് നടന്നു.ഫിലിപ്പ് മമ്പാട് ക്ലാസ് അവതരണം നടത്തി.ഫിലിപ്പ് മമ്പാടിൻ്റെ ലഹരിക്കരെയുള്ള പേരാട്ടം ശ്രദ്ധേയമായി.ഉറൂസ് കമ്മിറ്റി ചെയർമാൻ മുനമ്പം മഹമൂദ് ഹാജി അദ്ധ്യക്ഷതവഹിച്ചു.
തുടർന്ന് ഉസ്താദ് മുനീർ ഹുദവി വിളയിൽ മുഖ്യ പ്രഭാഷണം നടത്തി.
ഇന്നലെ വൈകുന്നേരം
സാംസ്കാരിക സമ്മേളനം നടന്നു. ജമാഅത്ത് പ്രസിഡണ്ട് എം, ഹസൈനാർ ഹാജിയുടെ അദ്ധ്യക്ഷതയിൽ ഉദുമ എംഎൽഎ സി എച്ച് കുഞ്ഞമ്പു ഉത്ഘാടനം ചെയ്തു. മുൻ ഡിജിപി, ഡോ: അലക്സാണ്ടർ ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി.ഇന്ത്യയിലെ ജനങ്ങളുടെ രക്തം99 ശതമാനവും ഇന്ത്യൻ രക്തമാണ് ഒരു ശതമാനം മാത്രമെ വിദേശിയുള്ളുവെന്നും നമ്മുടെ സംസ്കാരം ഒരു മതത്തിൻ്റെയും ജാതിയുടെയും സംസ്കാരം അല്ലെന്നും അദ്ദേഹം പറഞ്ഞു. സികെ ,അരവിന്ദാക്ഷൻ, പി, ദാമോദരൻ, റവ:ഫാദർ മോൺസിഞ്ഞോർ മാത്യൂ ഇളം തിരുത്തി പടവിൽ, സ്വാമി വിശ്വാനന്ദ സരസ്വതി അബ്ദുൽഅഷറഫ് അശറഫി പാണത്തൂർ എ, മുഹമ്മദ് കുഞ്ഞി, മീങ്ങോത്ത് മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ സംസാരിച്ചു.
ഇന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 2-30 ന് ഖത്തം ദുആയും മൗലീദ് പാരായണവും കൂട്ടപ്രാർത്ഥനയും നടക്കും. സയ്യിദ് അലിയാർ തങ്ങൾ അൽ ബുഖാരി മണ്ണാർക്കാട് നേത്രത്വം നൽകും.വൈകുന്നേരം 4 – 30 ന് ആയിരങ്ങൾക്ക് വിതരണം ചെയ്യുന്ന അന്നദാനത്തോടെ ഉറൂസിന് സമാപ്തി കുറിക്കും. സമാപസമ്മേളനം കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറൽ സെക്രട്ടറി മൊയ്തു മൗലവി ഉൽഘാടനം ചെയ്തു.കുമ്മനം നിസാമുദ്ധീൻ അൽ അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി
ഉറൂസ് കമ്മിറ്റി ചെയർമാൻ ഹാജി കെ.അബൂബക്കർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. മുദരീസ് ഹസ്സൻ അർശദി, എം, ഹസൈനാർ ഹാജി, എ, മുഹമ്മദ് കുഞ്ഞി ഹാജി, സ്വാലിഹ് വൈറ്റ് ഹൗസ്, കെ എം, അബ്ദുൽ റഹിമാൻ, മുനമ്പം മഹമൂദ് ഹാജി, എ, ഉമ്മർ, കെ എം, ഹസൈനാർ ഹാജി. കുഞ്ഞഹമ്മദ് ഹാജി അമ്പലത്തറ, നാസർ മയൂരി ,ടി.എ, ഹമീദ്, പി എച്ച് ,ബഷീർ, എന്നിവർ സംസാരിച്ചു. നീലേശ്വരം മർകസുദ്ധ അവത്തിൻ ഇസ്ലാമിയയിൽ നിന്നും ഹിഫ്ള് പഠനം പൂർത്തിയാക്കിയ മുഹമ്മദ് സ്വഫ് വാൻ,
മുഹമ്മദ് ആമീൻ എന്നിവർക്കും, എം ബി ബി എസ് പഠനം പൂർത്തിയാക്കിയ ഡോ: സുഹമുഹമ്മദ് പറക്കളായി എന്നിവരെയും ജെ സി ബി ഡ്രൈവറായ അശേകനെയും ചടങ്ങിൽ വെച്ച് ആദരിച്ചു.

Back to Top