അച്ചാംതുരുത്തി കായല്‍ ടൂറിസം രംഗത്ത് പുത്തന്‍ പ്രതീക്ഷയുമായി വെസ്റ്റേണ്‍ വിംഗ്‌സ് ഗ്രൂപ്പ്

അച്ചാംതുരുത്തി കായല്‍ ടൂറിസം രംഗത്ത് പുത്തന്‍ പ്രതീക്ഷയുമായി വെസ്റ്റേണ്‍ വിംഗ്‌സ് ഗ്രൂപ്പ്
നീലേശ്വരം: വെസ്റ്റേൺ വിംഗ്സ് ഹൗസ് ബോട്ട് നിർമ്മാണത്തിൻ്റെ പ്രാരംഭമായ എരാവ് വയ്ക്കൽ ചടങ്ങ് നടന്നു. ആധുനിക സൗകര്യങ്ങളോടെ കായലോര ടൂറിസം രംഗത്ത് പുത്തൻ ആശയവുമായാണ് വെസ്റ്റേൺ ഗ്രൂപ്പ് മുൻപോട്ട് വരുന്നത്. രണ്ട് ബെഡ്‌റൂം അപ്പര്‍ ഡെക്ക് 150 പേര്‍ക്ക് ഇരിക്കാവുന്ന ആഡംബര ഹാള്‍ എല്ലാവിധ ആഡംബര സൗകര്യങ്ങളോടും കൂടിയുള്ളതാണ് പുതുതായി നിര്‍മ്മിക്കുന്ന ഹൗസ് ബോട്ട് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിയോണ മറൈന്‍ ഗ്രൂപ്പ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് നിര്‍മ്മാണ ചുമതല. എഞ്ചിനിയര്‍ അശ്വിന്‍ കെ.ബി. യാണ് ഡിസൈന്‍ ചെയ്തത്.