ഒടയംചാലിൽ വാഹനാപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു.

ഒടയംചാലിൽ വാഹനാപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു.
രാജപുരം: ഒടയംചാലിൽ വാഹനാപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു. മാലക്കല്ല് ചെരുമ്പച്ചാല്‍ സ്വദേശി തടത്തില്‍ ടിന്റു(24) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ ഒടയംചാലില്‍ പിക്കപ്പ് ജീപ്പും സ്‌കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.
സാരമായി പരിക്കേറ്റ ടിന്റുവിനെ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒടയംചാലിലെ ബാർ ജീവനക്കാരനായിരുന്നു.