ചിത്താരി ഹസീന ക്ലബ്ബിൻ്റെ നേതൃത്വത്തിൽ 2023 ജനുവരി 15 മുതൽ 30 വരെ നടക്കുന്ന മെട്രോ മുഹമ്മദ് ഹാജി സ്മാരക സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് കമ്മിറ്റി ഓഫീസ് ചിത്താരി ചാമുണ്ഡിക്കുന്നിൽ ക്ലബ്ബ് രക്ഷാധികാരി സി.മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.

Share

ചിത്താരി ഹസീന ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബ് മെട്രോ മുഹമ്മദ് ഹാജി മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റ് 2023 ജനുവരി 15 മുതൽ 30 വരെ പാലക്കുന്ന് പള്ളം ഡ്യുൻ സ് സ്റ്റേഡിയത്തിൽ വെച്ച് സംസ്ഥാനത്തെ മികച്ച ടീമുകളെ സംഘടിപ്പിച്ച് കൊണ്ട് നടത്തപ്പെടുന്നു. ഇതിൻ്റെ മുന്നോടിയായി ചിത്താരി ചാമുണ്ഡിക്കുന്ന് ടൂർണ്ണമൻറ് കമ്മിറ്റി ഓഫീസ് ക്ലബ്ബ് രക്ഷാധികാരി സി.മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.ഹസ്സൻ യാ ഫ അദ്ധ്യക്ഷത വഹിച്ചു.ആസിഫ് സി.കെ, സുബൈർ ബ്രിട്ടിഷ് ,നൗഷാദ് സി എം, മുഹമ്മദലി പീടികയിൽ, മുസ സി.എച്ച്, ഹുസൈൻ സി.എച്ച്, ജാഫർ ബേങ്ങച്ചേരി, നിസാമുദ്ധീൻ സി എച്ച്, ജബ്ബാർ ചിത്താരീ, നൗഫൽ പി വി ,സൈഫുദ്ധീൻ അടുക്കത്തിൽ, മജീദ് സി എം, ഫിറോസ് സി.കെ, മുഹാഷിർ പാറമ്മൽ, ബിലാൽ എന്നിവർ പ്രസംഗിച്ചു.

Back to Top