ഔദ്യോഗികയൂണിഫോം നിർമ്മാണവുമായി കുടുംബശ്രീ പ്രവർത്തകർ

Share

ഔദ്യോഗികയൂണിഫോം നിർമ്മാണവുമായി
കുടുംബശ്രീ പ്രവർത്തകർ
കാഞ്ഞങ്ങാട്:-നാടിന്റെസമസ്ത മേഖലയിലുംനിറസാന്നിധ്യമായകുടുംബശ്രീകൂട്ടായ്മപുതിയൊരു മേഖലയിലേക്ക് കൂടി ചുവടുവെക്കുന്നു.
കാസർഗോഡ് ജില്ലാ മിഷനും ഉദുമ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസും ചേർന്ന്സംസ്ഥാനത്തെ തന്നെ ആദ്യമായിഔദ്യോഗിക യൂണിഫോം നിർമ്മാണത്തിൽവിദഗ്ധ പരിശീലനം നേടിസ്വയം തൊഴിലിലേക്ക് ഇറങ്ങുകയാണ് ഉദുമയിലെ 15 വനിതകൾ.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്നകുടുംബശീ സംവിധാനമായജോബ് കഫെയിലാണ്35 ദിവസത്തെ വിദഗ്ധ പരിശീലനം ഇവർക്ക് നൽകിയത്.
പുതുമ ഗ്രാമപഞ്ചായത്ത് കേന്ദ്രീകരിച്ചാണ്പുതിയ രൂപത്തിലും ഭാവത്തിലുംഈ തയ്യൽ കേന്ദ്രം ആരംഭിക്കുന്നത്.
പോലീസ്,എക്സൈസ്,ഫയർ റെസ്ക്യൂ,എൻസിസി സ്കൗട്ട്തുടങ്ങിയസേവനമേഖലയിലെആളുകളുടെയൂണിഫോമുകളാണ്ഇവർ വിദഗ്ധമായ രീതിയിൽതയ്ക്കുന്നത്.
ഈ മേഖലയിലെ തൊഴിലാളികളുടെ അപര്യാപ്തത പരിഹരിക്കുന്നതിനുംമികച്ച ഉൽപ്പന്നങ്ങൾ മിതമായ നിരക്കിൽവളരെ വേഗത്തിൽആവശ്യക്കാർക്ക് എത്തിക്കുന്നതിനുംപരിശീലനം നേടിയ 15 വനിതകൾക്ക് കഴിയും.
പരിശീലനത്തിന്റെ പൂർത്തീകരണവുംസർട്ടിഫിക്കറ്റ് വിതരണവുംകാഞ്ഞങ്ങാട് ഡിവൈഎസ്പിഡോ:വി ബാലകൃഷ്ണൻഉദ്ഘാടനം ചെയ്തു.സിഡിഎസ് ചെയർപേഴ്സൺ എം.സനൂജഅധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്കെ ശ്രീലത,ബ്ലോക്ക് കോഡിനേറ്റർപി ജ്യോതിഷ്,പരിശീലകൻ കെ പവനൻഎന്നിവർ സംസാരിച്ചു.
ജോബ് കഫെ സ്കിൽമാനേജ്മെന്റ് കേന്ദ്രം ഡയറക്ടർഎ വി രാജേഷ്സ്വാഗതം പറഞ്ഞു

കൂടുതൽ വിവരങ്ങൾക്ക്
രാജേഷ്
9846710746

Back to Top