പൂച്ചക്കാട് കിഴക്കേകര പഞ്ചുരുളി ക്ഷേത്രത്തിൽ വീണ്ടും മോഷണം.

Share

പൂച്ചക്കാട് : കിഴക്കേകര പഞ്ചുരുളി ക്ഷേത്രത്തിൽ വീണ്ടും മോഷണം.
കഴിഞ്ഞ ഒരു വർഷം മുൻപ് ഭണ്ഡാരം കുത്തി തുറന്നു മോഷണം നടത്തിയ അതേ ക്ഷേത്രത്തിൽ തന്നെ വീണ്ടും കളവ് നടന്നത് ഭക്തരെ അമ്പരപ്പുള്ളവരാക്കി. ഇപ്രാവശ്യം നാലു ഭണ്ഡാരങ്ങൾ അങ്ങനെ തന്നെ എടുത്തു കൊണ്ടു പോയതാണ്. പോലീസെത്തി അന്വേഷണം ആരംഭിച്ചു. നാട്ടുകാരും പോലീസും ക്ഷേത്രഭാരവാഹികളും ചേർന്ന് സംയുക്തമായി പരിസര പ്രദേശങ്ങളിൽ ഭണ്ഡാരതിന് വേണ്ടി തിരച്ചിൽ നടത്തി, ചുറ്റു വട്ടത്തുള്ള രണ്ട് സിസി ക്യാമറകളിലെ ഡാറ്റസ് പോലീസ് ചെക്ക് ചെയ്തു

വർഷങ്ങളായി പഞ്ചുർലി ദൈവാരാധന നടന്നു വരുന്ന പ്രമുഖ മാവില തറവാട് ക്ഷേത്രമാണ് പൂച്ചക്കാട് പഞ്ചുരുളി ദേവസ്ഥാനം നാല് വർഷം മുൻപ് നാട്ടുകാരുടെ സഹായങ്ങൾ മൂലം പുനപ്രതിഷ്ഠ നടത്തി കിഴക്കേകര കാട്ടാമ്പള്ളി കരിംചാമുണ്ഡി -പഞ്ചുരുളി -മഹാവിഷ്ണു- ഗുളിക ദേവസ്ഥാനം എന്ന് നാമകരണം ചെയ്തു ഉത്സവങ്ങൾ നടത്തിവരുന്നുണ്ട്

Back to Top