“സത്സംഗം കാഞ്ഞങ്ങാട്‌ “ആദ്ധ്യാത്മീക നവമാധ്യമ കൂട്ടായ്മ സംഘടിപ്പിച്ച ശ്രീമദ് ഭാഗവത പാരായണ സപ്താഹത്തിന് ഭക്തി നിർഭരമായ സമാപനം

Share

മാവുങ്കൽ: സത്സഗം കാഞ്ഞങ്ങാടിന്റെ ഉപസമിതിയായ സത്സഗം മാവുങ്കാലിന്റെ നേതൃത്വത്തിൽ മാവുങ്കാൽ ശ്രീരാമ ക്ഷേത്രത്തിൽ വെച്ച് നടന്ന സംത്സഗ ഭാഗവത പാരായണത്തിന് ഭക്തിയുടെ നിറവിൽ പ്രൗഢോജ്വല സമാപനം. നാലു വർഷം പിന്നിടുന്ന നവമാദ്ധ്യമ അദ്ധ്യാത്മിക കൂട്ടായ്മയായ സത്സംഗം കാഞ്ഞങ്ങാട് ദിവസവും വൈകുന്നേരം 7.30 മുതൽ പുരാണ പാരായണവും മഹദ് വ്യക്തികളുടെ പ്രഭാഷണവും ചർച്ചകളും അക്ഷര ശ്ലോകവും നടത്തി വരുന്നു.രാവിലെ 5 മണി മുതൽ ആരംഭിക്കുന്ന മന്ത്ര പുഷ്പം എന്ന പരിപാടിയിൽ കുട്ടികൾക്കായി ഗീതാപഠനവും കീർത്തനവും മന്ത്ര സാധനയും സംഘടിപ്പിച്ചു വരുന്നു. കൂടാതെ വിവിധ മഹാക്ഷേത്രങ്ങളിൽ നാരായണീയ പാരായണ സമർപ്പണവും നടത്തി വരുന്നു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും അനേകം വ്യക്തികൾ ഈ ആദ്ധ്യാത്മിക കൂട്ടായ്മയിൽ അംഗങ്ങളാണ്. ശ്രീമാനവവർമ്മ രാജാ നീലേശ്വരം രക്ഷാധികാരിയായ കൂട്ടായ്മ ബ്രഹ്മശ്രീ ഇടമന ഈശ്വരൻ തന്ത്രി, ഹരിഹരൻ നമ്പ്യാർ മാവുങ്കാൽ,നാരായണൻ നായർ കൊട്ടോടി ശ്രീമതി രാജേശ്വരി അമ്മ കരിവെള്ളൂർ എന്നിവരുടെ നേതൃത്തിലാണ് സത്സഗം എന്ന മഹിതമായ സംഘടന നിലകൊളളുന്നത്. കൂട്ടായ്മയിൽ 500 ഓളം അംഗങ്ങളുണ്ട്,എല്ലാ ദിവസവും വൈകുന്നേരം 7.30 ന് തുടങ്ങുന്ന പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത് ഗ്രൂപ്പിലെ അംഗങ്ങളായ മാധവൻ നായർ,കെ.വി.ലക്ഷ്മി മൂലക്കണ്ടം,പി.പി. രാധിക ടീച്ചർ, രുഗ്മിണി ദാമോദരൻ എന്നിവരാണ്. കൂട്ടായ്മയുടെ വേറിട്ട പരിപാടിയായിരുന്നു 2025 ജൂൺ 26 മുതൽ ജൂലൈ 3 വരെ ശ്രീരാമക്ഷേത്രങ്ങിൽ വെച്ച് നടന്ന ഭാഗവത പാരായണ സപ്താഹം. ഏഴു ദിവസവും നിറഞ്ഞ ഭക്തിയോടെ അംഗങ്ങൾ പാരായണം ഭഗവദ് പാദത്തിൽ സമർപ്പിച്ചു. പ്രശസ്ത ഭാഗവതാചാര്യൻ ബ്രഹമശ്രീ പെരികമന ശ്രീധരൻ നമ്പൂതിരി സമാരംഭം കുറിച്ച പാരായണ സപ്താഹത്തിന് ബ്രഹ്മശ്രീ എടമന ഈശ്വരൻ നമ്പൂതിരി,സത്സംഗം മന്ത്ര പുഷ്പം കാര്യകർത്താവ് ചന്ദ്രശേഖരൻ തൈക്കടപ്പുറം, സുമാ രാഘവൻ മാവുങ്കാൽ, പി.പി.രാധിക മാവുങ്കാൽ, സീതാവാര്യർ രാംനഗർ, അശോകൻ അയ്യങ്കാവ്, സത്സംഗം കോഡിനേറ്റർ ഇ.പി.ബാലകൃഷ്ണൻ എമ്പ്രാന്തിരി, തുടങ്ങിയവർ നേതൃത്വം നൽകി. സമാപന ദിവസം ആനന്ദാശ്രമം മഠാധിപതി സംപൂജ്യ സ്വാമി മുക്താനന്ദ സമാപന ചടങ്ങിൽ പങ്കെടുത്തു. പ്രശസ്ത ഭാഗവതാചാര്യൻ സുബ്രഹ്മണ്യൻ നമ്പൂതിരി (വാച്ച വാദ്ധ്യാർ ) ചടങ്ങിൽ സംബന്ധിച്ച് ഭാഗവത പാരായണം നടത്തി.പ്രമുഖ ഭാഗവതാചാര്യൻ സം ഭാണ്ഡകപെരികമന ശങ്കരൻ നമ്പൂതിരി മാസ്റ്റർ പാരായണ സമർപ്പണം നടത്തി. അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് വേദിയും സദസും സമാപന ചടങ്ങിനെ ധന്യമാക്കിയതോടെ സത്സഗം കാഞ്ഞങ്ങാടിന് മറ്റൊരു പൊൻ തൂവലായി മാറിയിരിക്കുകയാണ് ശ്രീമദ് ഭാഗവത പാരായണ സത്സഗം.

Back to Top