അറബിക് അസംബ്ലിയും അനുമോദനവും നടത്തി.

പള്ളിക്കര ജി.എം.യു.പി സ്കൂളിൽ വായന മാസാചരണത്തിൻ്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദിയുടെയും അലിഫ് അറബിക് ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ അറബിക് അസംബ്ലിയും കഴിഞ്ഞവർഷം പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ *അൽമാഹിർ* അറബിക് സ്കോളർഷിപ്പ് പരീക്ഷയിൽ വിജയികളായ കുട്ടികളെ അനുമോദിക്കുകയും ചെയ്തു.വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക പ്രവർത്തകൻ ശ്രീ മാഹിൻ പൂച്ചക്കാട് അവാർഡുകൾ സമ്മാനിച്ചു.എം.പി.ടി.എ പ്രസിഡണ്ട് ശ്രീമതി ആയിഷ.സി.എച്ച് ഉപഹാരങ്ങൾ നൽകി. പി.ടി.എ പ്രസിഡണ്ട് ശ്രീ.ഇർഷാദ് തെക്കുപുറം,ഹെഡ്മാസ്റ്റർ ശ്രീ.ഹരിദാസ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ഷമീർ കെ.പി,സാജിദ.ടി, ഉസ്മാൻ പൊയക്കര, മുഹമ്മദ് ഹനീഫ എന്നിവർ സംസാരിച്ചു.