കുണ്ടംകുഴി സ്ക്കൂളിൽ കെ എസ് യു പ്രവർത്തകർക്ക് നേരെയുള്ള എസ്എഫ്ഐ ആക്രമണം വധശ്രമത്തിന് കേസ് എടുക്കണമെന്ന് യൂത്ത് കോൺഗ്രസ്

ഷാഹിദിനും കെ എസ് യു പ്രവർത്തകർക്ക് നേരെയുള്ള എസ്എഫ്ഐ ആക്രമണം, വധശ്രമത്തിന് കേസ് എടുക്കണം : കുണ്ടംകുഴി സ്ക്കൂളിൽ സമാധാനപരമായി സമരം നടത്തിയ ഷാഹിദിനും മറ്റ് KSU പ്രവർത്തകരെ പോലീസ് നോക്കി നിൽക്കേ SFI ക്രിമിനലുകൾ നടത്തിയ അക്രമത്തിൽ വധശ്രമത്തിനു കേസ് എടുക്കണമെന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ആവിശ്യപെട്ടു.
PTA ഭാരവാഹിക്കൾ ആണ് KSU പ്രവർത്തകരെ അക്രമിക്കാൻ ഉത്തരവിട്ടത്. സ്കൂളിന്റെ സമാധാന അന്തരീക്ഷം കാത്തുസൂക്ഷിക്കേണ്ടവർ തന്നെ ഇതിനെല്ലാം കൂട്ടു നിൽക്കുന്നത്. ഇവർക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കണം. അല്ലാത്ത പക്ഷം പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പടെയുള്ള സമര പരിപാടികൾക് യൂത്ത് കോൺഗ്രസ് നേതൃത്വം നൽകുമെന്നും യൂത്ത് കോൺഗ്രസ് ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ് വസന്തൻ ഐ എസ് പ്രസ്താവനയിൽ അറിയിച്ചു