ദയാബായി അമ്മ എയിംസ് സമര പന്തലിൽ എത്തി. ജില്ലയിലെ ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം എയിംസ് മാത്രം.

Share

ദയാബായി അമ്മ എയിംസ് സമര പന്തലിൽ എത്തി.

ജില്ലയിലെ ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം എയിംസ് മാത്രം.

കാഞ്ഞങ്ങാട് : ജില്ലയിലെ ആരോഗ്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം എയിംസ് മാത്രമാണ് എന്ന് ലോക പ്രശസ്ത സാമൂഹ്യ പ്രവർത്തക ദയാബായി അമ്മ. കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് മാന്തോപ്പ് മൈതാനിയിൽ നടക്കുന്ന എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ സമര പന്തലിൽ എത്തി സംസാരിക്കുകയായിരുന്നു അവർ.

എൻഡോസൾഫാൻ ദുരിതരടക്കം പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് ഗവേഷണവും ചികിത്സയും സൗജന്യമായി ലഭിക്കുന്ന എയിംസ് എന്ന ഇന്ത്യയിലെ ഏറ്റവും വലിയ മെഡിക്കൽ കോളേജ് കേരളത്തിലേക്ക് അനുവദിക്കണമെന്നും അത് കാസറഗോട്ടാണ് ഉയരേണ്ടത് എന്നും ദയാബായി അമ്മ പറഞ്ഞു. ഇതേ കാര്യങ്ങൾ ആവശ്യപ്പെട്ട് നടത്തുന്ന ആരോഗ്യ സ്വാതന്ത്ര്യ സമര പന്തലിലെ എയിംസ് കൂട്ടായ്മയുടെ അനിശ്ചിതകാല നിരാഹാര സമരത്തിന്റെ 328-ആം ദിനമായ ഇന്ന് ദയാബായി അമ്മ എത്തിയത്. ഇന്ന് നിരാഹാരം ഇരുന്നത് രാമകൃഷ്ണൻ ബേളൂർ ആണ്.

Back to Top