ഹിന്ദുഐക്യവേദി ജില്ല പ്രവർത്തക സംഗമം: അയ്യങ്കാളി അടിമത്വത്തെ അടി പറയിച്ച വ്യക്തിത്വം: കെ.പി.ശശികല ടീച്ചർ  

Share

കാഞ്ഞങ്ങാട്: സാമൂഹ്യ ഏകതക്ക് വിഘാതമായ അടിമത്വത്തിനെതിരെ ധീരമായി പോരാടിയ നേതാവായിരുന്നു അയ്യങ്കാളിയെന്ന് ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ.പി.ശശികല ടീച്ചർ അഭിപ്രായപ്പെട്ടു. അനന്തൻ്റെ മണ്ണിൽ ഉയരുന്ന അയ്യങ്കാളി മന്ദിരത്തിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നടത്തിയ കാസർകോഡ് ജില്ലാ പ്രവർത്തക സംഗമം കാഞ്ഞങ്ങാട് വ്യാപാരഭവനിൽ ഉൽഘാടനം ചെയ്യുകയായിരുന്നു ശശികല.അടിമത്വത്തിൽ നിന്നുള്ള മോചനത്തിനായി സന്ധിയില്ലാ സമരമാണ് അയ്യങ്കാളി നടത്തിയത്. അതിനാലാണ് കേരളത്തിൻ്റെ നവോത്ഥാന നായകരിൽ പ്രമുഖ സ്ഥാനം അദ്ദേഹത്തിന് കൈവന്നത്.പ്രതികൂലമായ സാഹചര്യങ്ങളോട് പടവെട്ടിയാണ് പാവങ്ങൾക്കായിഅദ്ദേഹം പടനയിച്ചത്. അയ്യങ്കാളി മതപരിവർത്തനത്തിനെതിരായി പ്രവർത്തിച്ചു.നിരക്ഷ തയോട് ഏറ്റുമുട്ടി.പാടത്ത് പണിയെടുക്കുന്നവൻ്റെ അവകാശങ്ങൾ സംരക്ഷിക്കാൻ നില കൊണ്ടു. തൊട്ടുകൂടായ്മക്കും തീണ്ടികൂടായ്മക്കും നിലവിലുണ്ടായിരുന്ന ദുഷിച്ച എല്ലാ മാമൂലുകൾക്കും എതിരായി ശബ്ദമുയർത്തി. ആത്മാഭിമാനം നഷ്ടപ്പെട്ട ഒരു ജനതയെ ആത്മബോധത്തിലേക്ക് നയിച്ച ജനനേതാവ് അതായിരുന്നു അയ്യങ്കാളി.പത്മനാഭൻ്റെ സന്നിധിയിൽ പാവങ്ങൾക്കു വേണ്ടി ഉയരുന്ന സാംസ്ക്കാരിക കേന്ദ്രത്തിന് അയ്യങ്കാളി മന്ദിരം എന്ന് ഹിന്ദു ഐക്യവേദി നാമകരണം ചെയ്തത് തീർത്തും ധീരമായ തീരുമാനമാണ്.അഭിമാനബോധമുള്ള ഹിന്ദു സമൂഹത്തിൻ്റെ സൃഷ്ടിയാണ് ഹിന്ദു ഐക്യവേദിയും ലക്ഷ്യം വക്കുന്നത്.കേരളത്തിലെ ഇന്നത്തെ സാമൂഹ്യ സാഹചര്യം തീർത്തും ഭയാനകമാണ്. ഏതെല്ലാം അടിമത്വത്തിന് എതിരെയാണോ അയ്യങ്കാളി പടനയിച്ചത് അതിനേക്കാൾ പതിൻമടങ്ങ് ശക്തിയോടെ ഒരടിമത്വം നമ്മെ വേട്ടയാടുന്നു.മതപരമായ അടിമത്വവും, രാഷ്ട്രീയമായ അടിമത്വവും, സാംസ്കാരികമായ അടിമത്വവും എല്ലാം വീണ്ടും ഇവിടെക്ക് കടന്നുവന്നിരിക്കുന്നു .ഇതിൽ നിന്ന് കേരളത്തെ മോചിതമാക്കണം. ഹിന്ദു ഐക്യവേദി ഇത്തരം ആശയങ്ങൾക്കായി നിലകൊള്ളുന്ന പ്രസ്ഥാനമാണെന്നും ശശികല ടീച്ചർ കൂട്ടി ചേർത്തു. യോഗത്തിൽ ഹിന്ദു ഐക്യവേദി ജില്ല പ്രസിഡണ്ട് എസ്.പി ഷാജി അദ്ധ്യക്ഷം വഹിച്ചു.സമാപന പ്രഭാഷണം സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി ഹരിദാസ് നടത്തി. യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഷൈനു,എ. ശ്രീധരൻ,രവിശ തന്ത്രിക്കുണ്ടാർ, ഗോവിന്ദൻ മാസ്റ്റർ,കൊട്ടോടി,കെ.വേലായുധൻ,വാസന്തി കുമ്പള, ഗോപാലകൃഷ്ണൻ തച്ചങ്ങാട്,എന്നിവർ സംസാരിച്ചു. ഹിന്ദുഐക്യവേദി ജില്ല ജനറൽ സെക്രട്ടറി രാജൻ മുളിയാർ സ്വാഗതവും,ജില്ല സെക്രട്ടറി സുധാകരൻ കൊള്ളിക്കാട് നന്ദിയും പറഞ്ഞു.

Back to Top