വാഴക്കോട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ശാഖാ സപ്താഹ പരിപാടി നാളെ ആരംഭിക്കും.  

Share

കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വാഴക്കോട് ശ്രീ സുബ്രഹ്മണ്യ ക്ഷേത്ര അന്നദാന ഹാളിൽ വച്ച് ഏഴു ദിവസം നീണ്ടു നിൽക്കുന്ന നവതല പ്രവർത്തന പഠനശിബിരം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഇരിവൽ കൃഷ്ണദാസ് വാഴുന്നവർ ജൂലൈ 1ന് വൈകുന്നേരം 7 മണിക്ക് ഉദ്ഘാടനം ചെയ്യും. ഏഴു ദിവസം നീണ്ടു നിൽക്കുന്ന ക്ഷേത്രാചാരങ്ങളെ കുറിച്ചുള്ള പഠനശിബി രത്തിൽ ക്ഷേത്ര സങ്കല്പം, മാതൃകാ ദേവസ്വം ഹിന്ദു കൂട്ടായ്മയിലൂടെ, ക്ഷേത്രസംരക്ഷണസമിതി കാര്യവും കാര്യകർത്താവും, രാഷ്ട്രപരിവർത്തനത്തിന്റെ അഞ്ച് മാർഗ്ഗങ്ങൾ, പഞ്ചമഹാ യജ്ഞം, ഹൈന്ദവ സമാജം നേരിടുന്ന വെല്ലുവിളികൾക്ക് സമിതി പ്രവർത്തനത്തിലൂടെ പരിഹാരം, സമിതി എന്ന സംഘടന എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി സാംസ്കാരിക രംഗത്തെ വിവിധ വ്യക്തിത്വങ്ങൾ ക്ലാസ്സുകൾ നയിക്കും എന്ന് ക്ഷേത്രസമിതി പ്രസിഡണ്ട് ശശിധരൻ മാസ്റ്റർ, സെക്രട്ടറി കുമാരൻ പുളിക്കാൽ, ദേവസ്വം സെക്രട്ടറി എം തമ്പാൻ, മാതൃസമിതി പ്രസിഡന്റ് എം ഉഷ കുമാരൻ, ട്രഷറർ കെ പി കുമാരൻ എന്നിവർ അറിയിച്ചു.

Back to Top