അമ്പലത്തറ പോലീസ് സ്റ്റേഷന് കുറ്റാന്വേഷണത്തിൽ ഒരു പൊൻ തൂവൽ കൂടി.

ചാലിങ്കാൽ കേളോത്ത് സുശീലഗോപാലൻ നഗറിൽ ആഗസ്ത് 1ന് കൊലചെയ്യപ്പെട്ട നീലകണ്ഠൻ്റ കൊലക്കേസിലെ പ്രതിയെ ബാഗ്ലൂരിൽ വെച്ച് അന്വേഷണ ചുമതലയുള്ള അമ്പലത്തറ പോലീസ് സ്റ്റേഷനിലെ സി.ഐ.മുകുന്ദനും സംഘവും ഇന്നലെ രാത്രി പിടികൂടി.അമ്പലത്തറ പോലീസിൻ്റെ തന്ത്രപരമായ ഇടപെടലുകളിലൂടെയാണ് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടുവാൻ സാധിച്ചത്.