കെ.പി.സി സി യുടെ ആഹ്വാനപ്രകാരം കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രസിഡണ്ട് എൻ.കെ. രത്നാകരൻ നേതൃത്വം നൽകുന്ന പിണറായി സർക്കാരിനെതിരെയുള്ള പൗര വിചാരണ പ്രചരണ ജാഥ അജാനൂർ കല്ലിങ്കാലിൽ നിന്നും ആരംഭിച്ചു

Share

നിത്യോപയോഗ സാധനങ്ങളുടെ വില അനുദിനം വർദ്ധിക്കുകയും ജനജീവിതം ദുരിതപൂർണ്ണമാകുകയും ചെയ്തിട്ടും വിലക്കയറ്റം തടയാൻ നടപടി സ്വീകരിക്കാത്ത പിണറായി സർക്കാർ കേരളത്തിന് ബാധ്യതയായി മാറിയിരിക്കുകയാണ്. പി.എസ്.സി യേയും എംപ്ലോയിമെന്റ് എക്സ്ചേഞ്ചിനേയും നോക്കുകുത്തിയാക്കി പാർട്ടിക്കാർക്കായി എല്ലാ തൊഴിലവസരങ്ങളും സംവരണം ചെയ്ത് അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർക്ക് നേരെ കൊഞ്ഞനം കുത്തുകയാണ് പിണറായി സർക്കാരെന്ന് ഡി.സി.സി പ്രസിഡണ്ട് പി.കെ. ഫൈസൽ കുറ്റപ്പെടുത്തി. കെ.പി.സി സി യുടെ ആഹ്വാനപ്രകാരം കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രസിഡണ്ട് എൻ.കെ. രത്നാകരൻ നേതൃത്വം നൽകുന്ന പിണറായി സർക്കാരിനെതിരെയുള്ള പൗര വിചാരണ പ്രചരണ ജാഥ അജാനൂർ കല്ലിങ്കാലിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരു ഡി.സി.സി പ്രസിഡണ്ട് . ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് എൻ.വി. അരവിന്ദാക്ഷൻ നായർ ആദ്ധ്യക്ഷം വഹിച്ചു. കെ.പി.സി.സി സെക്രട്ടറി എം. അസിനാർ , ഡി.സി.സി ജനറൽ സെക്രട്ടറി പി.വി.സുരേഷ്, സാജിദ് മൗവ്വൽ , വി.ഗോപി, എം.കുഞ്ഞികൃഷ്ണൻ , ബഷീർ ആറങ്ങാടി , പ്രവീൺ തോയമ്മൽ, കെ.പി.ബാലകൃഷ്ണൻ , വി.വി. നിഷാന്ത്, എക്കാൽ കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു.

Back to Top