ഇന്റർ ഐടിഐ സ്പോർട്സ് മീറ്റ് ഫുട്ബോൾ മത്സരത്തിൽ കാസർഗോഡ് ഗവ ഐടി ചാമ്പ്യന്മാരായി

കാസർഗോഡ് : തൃശ്ശൂർ ശ്രീകൃഷ്ണ കോളേജിൽ നടന്ന ഇന്റർ ഐടിഐ സ്പോർട്സ് മീറ്റ് ഫുട്ബോൾ മത്സരത്തിൽ കാസർഗോഡ് ഗവ ഐടി ചാമ്പ്യന്മാരായി തിരുവനന്തപുരം ചാക്കിയായി ഐടിഐ ടീമിനെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് കാസർഗോഡ് ജേതാക്കളായത് Govt. ITI കാസർഗോഡിന്റെ ചരിത്രത്തിലാദ്യമായാണ് ഇന്റർ ITI ഫുട്ബോൾ ചാമ്പ്യൻസ് ആവുന്നത്. കാസർഗോഡ് ടീമിനു വേണ്ടി ശ്രീനേഷ് കെ സുജിത്ത് ജിജിൻ കണ്ണൻ അഖിൽ കുമാർ പ്രജിൽ പ്രസാദ് മിഥുൻ സി എച്ച് കമാലുദ്ദീൻ മുഹമ്മദ് ഷമീം മുഹമ്മദ് അഷ്റഫ് അനസ് ടീൻസ് ജോസഫ് മുഹമ്മദ് ഷിഫാൻ റഹ്മാൻ അഭിനന്ദ് മൊയ്തീൻ എബ്രഹാം ഖലീൽ മുഹമ്മദ് ബാസിം എന്നിവർ ജേഴ്സി അണിഞ്ഞു