സമരപ്പന്തലില്‍ നിന്ന് 70000 രൂപയും രേഖകളും ഡയറിയും മോഷണം പോയതായി സാമൂഹിക പ്രവര്‍ത്തക ദയാ ബായി

Share

സമരപ്പന്തലില്‍ നിന്ന് 70000 രൂപയും രേഖകളും ഡയറിയും മോഷണം പോയതായി സാമൂഹിക പ്രവര്‍ത്തക ദയാ ബായി.

കാസര്‍കോട്: സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരം നടത്തുന്നതിന് ഇടയില്‍ സമരപ്പന്തലില്‍ നിന്ന് തന്റെ 70000 രൂപയും രേഖകളും ഡയറിയും മോഷണം പോയതായി സാമൂഹിക പ്രവര്‍ത്തക ദയാ ബായി.

ഒക്ടോബര്‍ 12നാണു മോഷണം നടന്നത്. നഷ്ടപ്പെട്ട പണത്തേക്കാളും രേഖകളാണ് തനിക്ക് തിരികെ വേണ്ടത് എന്ന് ദയാ ബായി പറഞ്ഞു.

നിരാഹാരത്തിനിടെ പൊലീസ് ആശുപത്രിയിലേക്കു മാറ്റിയപ്പോഴാണു ബാഗ് നഷ്ടപ്പെട്ടത്. സംഘാടകര്‍ പറഞ്ഞതിനാലാണ് പരാതി നല്‍കാതിരുന്നത്. പരിചയപ്പെട്ടവരുടെയെല്ലാം നമ്ബറുകള്‍ എഴുതി വച്ച ഡയറി ഉള്‍പ്പെടെയാണു നഷ്ടമായത്. അതിന് എന്റെ ജീവനെക്കാള്‍ വിലയുണ്ട്. തന്നെ ആശുപത്രിയിലേക്കു മാറ്റിയ പൊലീസിന് തന്റെ വസ്തുക്കള്‍ സംരക്ഷിക്കാനുള്ള ബാധ്യതയില്ലേ എന്നും ദയാബായി ചോദിക്കുന്നു.

ആശുപത്രിയില്‍ എത്തിച്ചശേഷം പൊലീസുകാര്‍ സ്ഥലംവിട്ടു. ആശുപത്രി വിട്ടപ്പോള്‍ അവിടെ അടയ്ക്കാനുള്ള പണം പോലും കയ്യിലുണ്ടായിരുന്നില്ലെന്നും ദയാബായി പറയുന്നു. കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് സെന്ററും തനിക്കു സ്വന്തമായി വീടും പണിയുന്നതിന് സ്വരൂപിച്ചു വെച്ചതില്‍പ്പെട്ട തുകയാണ് പഴ്സിലുണ്ടായിരുന്നത്. അതില്‍ 50000 രൂപ അവാര്‍ഡുകളുടെ സമ്മാനമായി ലഭിച്ചതാണ്. മറ്റൊരു 20,000 രൂപയാണ് പഴ്സിലുണ്ടായത് എന്നും ദയാബായി പറയുന്നു.

Back to Top