എ പി എ സി വായനശാല ഗ്രന്ഥലയം അണിഞ്ഞയുടെ വായന പക്ഷാചരണവും പി എൻ പണിക്കർ അനുസ്മരണവും

Share

എ പി എ സി വായനശാല ഗ്രന്ഥലയം അണിഞ്ഞയുടെ വായന പക്ഷാചരണ ഉദ്ഘാടനവും പി എൻ പണിക്കർ അനുസ്മരണവും കവിയും അധ്യാപകനുമായ ശ്രീ ഉണ്ണിക്കൃഷ്ണൻ അണിഞ്ഞ നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ശ്രീ എസ് വി അശോക് കുമാർ മുഖ്യാതിഥിയായി. എ പി എ സി ക്ലബ്ബ് സെക്രട്ടറി സതീശൻ കട്ടംകുഴി, വായനശാല രക്ഷാധികാരികളായ ബാബുരാജ്, കെ ജയൻ, വനിതാ വേദി പ്രസിഡന്റ് നിഷ കൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു. ക്ലബ്ബ് പ്രസിഡന്റ്മഹേഷ് പി അധ്യക്ഷത വഹിച്ച പരിപാടിക്ക് വായനശാല സെക്രട്ടറി യദുകൃഷ്ണൻ സ്വാഗതവും പ്രസിഡന്റ് കിരൺ നന്ദിയും പറഞ്ഞു.ചടങ്ങിൽ വെച്ചു ഇവാന ജന്മദിനാഘോഷത്തിന്റെ ഭാഗമായി വയനശാലക്ക് പുസ്തകം നൽകി

Back to Top