DCC ജനറൽ സെക്രട്ടറി കരുൺത്താപ്പ അന്തരിച്ചു

Share

ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി,യു.ഡി.എഫ് കാസറഗോഡ് നിയോജകമണ്ഡലം ചെയർമാൻ തുടങ്ങി നിരവധി പദവികൾ വഹിച്ചിട്ടുണ്ട്.

കരുൺ താപ്പയുടെ ഭൗതികശരീരം ഇന്ന് രാവിലെ 10.30 മുതൽ വൈകുന്നേരം 3 മണിവരെ കാസർഗോഡ് ഡിസിസി ഓഫീസിൽ പൊതുദർശനം, തുടർന്ന് ചാല റോഡിലുള്ള സ്വവസതിയിൽ എത്തിക്കും.സംസ്കാര ചടങ്ങുകൾ ഞായറാഴ്ച നടക്കും. വെള്ളിയാഴ്ച്ച രാത്രി കോഴിക്കോട്ടെ മകളുടെ വീട്ടിലാണ് അന്ത്യം. അസുഖത്തെ തുടർന്ന് കുറച്ച് മാസങ്ങളായി ചികിത്സയിലായിരുന്നു മേൽപറമ്പ് പള്ളിപ്പുറം സ്വദേശിയാണ്. ദീർഘകാലമായി കാസർകോട് വിദ്യാനഗർ ചാല റോഡിലെ താപ്പാസ് ഹൗസിൽ താമസിച്ചു വരികയായിരുന്നു. കാസർകോട് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ്, യുഡിഎഫ് കാസർകോട് മണ്ഡലം കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. സംശുദ്ധ രാഷ്ട്രീയത്തിനുടമയായിരുന്നു. ദീർഘകാലം പ്രവാസിയായിരുന്നു. പിതാവ്.പരേതനായ കുട്ടിയൻ. മാതാവ്: ചിരുത പള്ളിപ്പുറം.ഭാര്യ: സരോജിനി,

മക്കൾ: ശീതൾ (നെതർലാൻറ്), ഷമി (ഓസ്ട്രേലിയ), ഡോ. ശ്വേത കോഴിക്കോട്.

മരുമക്കൾ: ഉൽകൃഷ് (നെതർലാൻറ്), വിനയ് (ഓസ്ട്രേലിയ), ഡോ.രാഹുൽ (കോഴിക്കോട്,

സഹോദരങ്ങൾ: ഉമേശൻ, ഭാസ്ക്കരൻ, ബാലകൃഷ്ണൻ, പുഷ്പ, പരേതയായ ലീല

Back to Top