വായന പക്ഷാചരണത്തിന് തുടക്കമായി

പാലക്കുന്ന് : പാലക്കുന്ന് അംബിക ലൈബ്രറിയിൽ ജൂലൈ 7 വരെ നടക്കുന്ന വായന പക്ഷാചരണത്തിന് തുടക്കമായി. തുടർന്ന് വിവിധ ദിവസങ്ങളായി ബഷീർ അനുസ്മരണം, ലൈബ്രറി സന്ദർശനം പുസ്തക പ്രദർശനം തുടങ്ങിയ പരിപാടികൾ ഉണ്ടായിരിക്കും.കേന്ദ്ര സാഹിത്യ അക്കാദമിയുടെ സമഗ്ര ഭാവന പുരസ്കാരം നേടിയ കെ. വി.കുമാരൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പി. വി.രാജേന്ദ്രൻ അധ്യക്ഷനായി. കോട്ടയത്ത് നടന്ന സംസ്ഥാന കുടുംബശ്രീ കലോത്സവത്തിൽ കവിത രചനയിൽ മൂന്നാം സ്ഥാനം നേടിയ അംബിക ലൈബ്രറി ബാലവേദിയുടെ ജോയിന്റ് സെക്രട്ടറി ബിന്ദു കല്ലത്തിനെ അനുമോദിച്ചു. ലൈബ്രറി പ്രസിഡന്റ് പി. വി. രാജേന്ദ്രൻ അധ്യക്ഷനായി. ഭാരവാഹികളായ പള്ളം നാരായണൻ, പാലക്കുന്നിൽ കുട്ടി, അംബിക ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ എ. ദിനേശൻ, എ. ബാലകൃഷ്ണൻ, ശ്രീജ പുരുഷോത്തമൻ, സി. ലീലാവതി, ശ്രീസ്താ രാമചന്ദ്രൻ, ടി.വി. രജിത, കെ. വി. ശാരദ എന്നിവർ സംസാരിച്ചു.