നിരോധിത ലഹരിവസ്തുക്കൾ പിടികൂടി

Share

ലക്ഷണങ്ങൾ വില വരുന്ന നിരോധിത ലഹരി വസ്തുക്കൾ ചന്തേര പോലീസ് പിടികൂടി. ചാക്കുകളിലാക്കി പിക്കപ്പ് വാഹനത്തിൽ കടത്താൻ ശ്രമിക്കവെയാണ് 2 പേർ മട്ടലായി പെട്രോൾ പമ്പിന് സമീപം വെച്ച് പിടിയിലായത്. മധുർ ഉളിയത്തടുക്ക സ്വദേശി സമീർ എ വി(40), ബംബ്രാണ ആരിക്കാടി സ്വദേശി സിദ്ദിഖ് ബി (38) എന്നിവരാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി ശ്രീ. ബി.വി വിജയ ഭരത് റെഡ്‌ഡി ഐ പി എസ് ന്റെ നിർദ്ദേശ പ്രകാരം കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു പെരിങ്ങേത്ത് , ചന്തേര ഇൻസ്‌പെക്ടർ പ്രശാന്ത് .എം എന്നിവരുടെ മേൽനോട്ടത്തിൽ , സബ് ഇൻസ്പക്ടർ സതീഷ് കുമാർ. എൻ കെ , ഡ്രൈവർ CPO ഹരീഷ്, ഹോം ഗാർഡ് രാമചന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Back to Top