നഗരത്തിൽ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാനങ്ങൾ പൂർണ്ണമായും നടപ്പിലാക്കണം: കെ എം എ പൊതുയോഗം

കാഞ്ഞങ്ങാട്: നഗരത്തിൽ ഗതാഗത പരിഷ്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി നഗരസഭാ തല ട്രാഫിക് റഗുലേറ്ററി കമ്മിറ്റി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച തീരുമാനങ്ങളൊന്നും ഒന്നും ഇതേവരെ നടപ്പാക്കിയിട്ടില്ല,ഉപഭോക്താക്കൾക്ക് വ്യാപാര സ്ഥാപനങ്ങളിലേക്കെത്താനും ഇടപാടുകൾ നടത്താനും ഇപ്പോൾ സാധ്യമാവുന്നില്ല.കടകൾക്ക് മുമ്പിൽ നിർത്തിയിടുന്ന ഇടപാടുകാരുടെ വാഹനങ്ങൾക്ക് പിഴ ഈടാക്കുകമാത്രമാണ് ഇപ്പോൾ ചെയ്യുന്നത്.റഗുലേറ്ററി കമ്മിറ്റി തീരുമാനങ്ങൾ പൂർണ്ണമായും നടപ്പിലാക്കി ഗതാഗത പരിഷ്കരണം യാഥാർത്ഥ്യമാക്കണമെന്ന് കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷൻ ( കെ എം എ ) വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.അനാവശ്യമായി ഉപഭോക്താക്കളിൽ നിന്നും പിഴ ഈടാക്കുന്നത് ഒഴിവാക്കണമെന്ന ആവശ്യവും യോഗം ഉന്നയിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് യോഗം ഉൽഘാടനം ചെയ്തു.വ്യാപാരികൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ സംഘടന ഒറ്റക്കെട്ടായി മുന്നേറണമെന്ന് അദ്ദേഹം പറഞ്ഞു.
വ്യാപാരി സാമൂഹ്യ സുരക്ഷ പദ്ധതി പ്രകാരം മരണപ്പെട്ട കുടുംബത്തിനുള്ള അഞ്ച് ലക്ഷം രൂപയുടെ ധനസഹായം ജില്ല പ്രസിഡണ്ട് നൽകി.
പ്രസിഡണ്ട് സി.കെ.ആസിഫ് അദ്ധ്യക്ഷം വഹിച്ചു.ജനറൽ സെക്രട്ടറി ഐശ്വര്യ കുമാരൻ സ്വാഗതം പറഞ്ഞു.സെക്രട്ടറി പി.വി.അനിൽ വാർഷിക റിപ്പോർട്ടും ട്രഷറർ ഹാസി ഫ് മെട്രോ കണക്കുകളും അവതരിപ്പിച്ചു.ഗിരീഷ് നായക്, കെ.ജെ.സണ്ണി,മാഹിൻ കോളിക്കര, ഹംസ പാലക്കി,സി.യൂസഫ് ഹാജി,ഷെരീക് കമ്മാടം, ശോഭന ബാലകൃഷ്ണൻ,ഷീജ മോഹനൻ,എച്ച്.ഇ.സലാം, എ.ബാബുരാജ്,നിത്യാനന്ദ നായക്,സമീർ ഡിസൈൻ, ഷെരീഫ് ഫറേയിം,ശറഫുദ്ദീൻ,ഫൈസൽ സൂപ്പർ, പി.മഹേഷ് എന്നിവർ പ്രസംഗിച്ചു.
ലോകം നടുങ്ങിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിയാണ് യോഗ നടപടികൾ ആരംഭിച്ചത്.
വ്യാപാരികളായ പാണ്ഡുരംഗ പൈ,കെ.എച്ച്.മുഹമ്മദ് കുഞ്ഞി,ശ്യാമള,കൃഷ്ണൻ മമ്മീസ്,പി.വി.ഗുരുദാസ് എന്നിവരുടെ നിര്യാണത്തിലും യോഗം അനുശോചിച്ചു.