കൊട്ടോടി ജിഎച്ച്എസ്എസ് 1983 – 84 ബാച്ച് കുടുംബ സംഗമം നടത്തി

Share

നീലേശ്വരം: പഠനശേഷം പല വഴിക്ക് പിരിഞ്ഞ സഹപാഠികൾ 38 വർഷത്തിന് ശേഷം കുടുംബസമേതം ഒരുമിച്ചു.
സൗഹൃദം പുതുക്കിയും ബോട്ടുയാത്ര നടത്തിയും ബന്ധമുറപ്പിച്ചു. കലാപരിപാടികൾ അവതരിപ്പിച്ച് കൂട്ടായ്മയ്ക്ക് മാധുര്യം പകർന്നു. കൊട്ടോടി ഗവ. ഹയർസെക്കന്ററി സ്കൂൾ 1983- 84 എസ് എസ്എല്‍സി ബാച്ച് പൂർവ വിദ്യാര്‍ഥികളാണ് കുടുംബസമേതം സംഗമിച്ചത്. ഗിരിധരൻ എടനീർ ഉദ്ഘാടനം ചെയ്തു. കെ. ചന്ദ്രന്‍ കൊട്ടോടി അധ്യക്ഷത വഹിച്ചു. ജോസഫ്, ലിസി., ശാന്ത എന്നിവർ പ്രസംഗിച്ചു. കൃഷ്ണകുമാർ സ്വാഗതവും ബാലൻ നന്ദിയും പറഞ്ഞു.

Back to Top