കാസർകോട് ജില്ലയിലെ എൻ സി പി യിൽ നിന്ന് ആരും രാജി വെച്ചിട്ടില്ല നൂറിൽ കൂടുതൽ ആളുകൾ എൻസിപിയിൽ നിന്ന് രാജിവെച്ചു iNL, ൽ ചേർന്നു എന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് NCP ജില്ലാ നേതൃത്വം അറിയിച്ചു.

Share

കാഞ്ഞങ്ങാട്ട്കാരനായ നാസർ നിലവിൽ എൻ സി പിയിൽ ഭാരവാഹിത്വമോ ,മെമ്പർഷിപ്പോ പ്രാഥമികാഗത്വമോ ഇല്ലാത്തയാളാണ് കണ്ണൂർ ജില്ലക്കാരനായ ഹാഷിം അരിയിൽ എന്നയാൾ കാസർകോട് ജില്ലയിൽ എൻസിപിയുടെ ഒരു ഘടകത്തിലും ഇല്ല
മുസ്ലിം ലീഗിൽ നിന്ന് ഏതോ കേരള കോൺഗ്രസിലേക്കും പിന്നീട് എൻസിപിയിലേക്കും പിന്നീട് മുസ്ലിം ലീഗൽ ചേക്കേറാൻ നോക്കിയപ്പോൾ അവിടെ ഇടം കിട്ടാതെ പിന്നീട് ഐഎൻഎല്ലിലേക്കും നാളെ മറ്റൊരു പാർട്ടിയിലേക്കും കാലു വെച്ചിട്ടുള്ള കണ്ണൂർ ജില്ലക്കാരനായ അദ്ദേഹത്തിന്റെ കൂടെ നിലവിൽ എൻ സി പി യുടെ ഒരു പ്രവർത്തകൻ പോലും എൻസിപിയിൽ നിന്ന് രാജിവച്ച് ഐഎൻഎൽ ചേർന്നിട്ടില്ല
നൂറോളം ആളുകൾ ചേർന്നു എന്ന വാർത്തയിൽ നൂറോളം ആളുകളുടെ പേരും അഡ്രസ്സും വ്യക്തമാക്കണമെന്ന് എൻസിപി കാസർഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
എൻസിപിയിലേക്ക് നൂറുകണക്കിനാളുകൾ കടന്നുവരുമ്പോൾ അസ്വസ്ഥരാകുന്നവർ എൻ സി പി നിന്ന് രാജിവെച്ചു എന്ന വാർത്തകൾ സൃഷ്ടിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നതിന്റെ ഫലമായി ഇത്തരം ചില വാർത്തകൾ സൃഷ്ടിക്കപ്പെടുമ്പോൾ അതിൽ പുതുമയൊന്നും തോന്നാറില്ലെന്ന് എൻസിപി നേതാക്കൾ പറഞ്ഞു
ഹാഷിം അരിയിൽനെ സംബന്ധിച്ചുള്ള നിജസ്ഥിതി എല്ലാവർക്കും ബോധ്യമുള്ളതാണെന്നും എൻസിപി ക്കെതിരായി അടിസ്ഥാനരഹിതമായ വാർത്തകൾ തുടരുകയാണെങ്കിൽ ഹാഷിം അരിയലിനെ സംബന്ധിച്ചുള്ള കൂടുതൽ കാര്യങ്ങൾ പുറത്തുവിടാൻ ഞങ്ങൾ നിർബന്ധിതരാകും എന്നും എൻസിപി നേതാക്കൾ പറഞ്ഞു
ഇടതുപക്ഷത്തിന്റെ ഒരു ഘടകകക്ഷി എന്ന നിലയിൽ ഐഎൻഎലിൽ ആളുകൾ ചേരുന്നതിൽ സന്തോഷമുള്ള കാര്യമാണ് എന്നാൽ ഹാഷിമിനെ പോലുള്ള ആളുകളെ വേദിയിൽ കയറ്റുമ്പോൾ നാസർ കാഞ്ഞങ്ങാടിനെ കൂടെ നിർത്തുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു

Back to Top