സ്നേഹവീട് സ്നേഹത്തിൻറെ ഉദാത്ത മാതൃക പി.മനോജ് കുമാർ

അമ്പലത്തറ: എൻഡോസൾ ഫാൻ ദുരിതബാധിതർക്കും ഭിന്നശേഷി കുഞ്ഞുങ്ങൾക്കും വേണ്ടി അമ്പലത്തറയിൽ പ്രവർത്തിച്ചുവരുന്ന സ്നേഹവീട് ഉദാത്തമായ സേവനമാണ് നടത്തുന്നതെന്ന് പി.മനോജ് (ഡയരക്ടർ ജനറൽ പെട്രോളിയം പ്ലാനിംഗ് & അനാലിസിസ് സെൽ) പറഞ്ഞു. സ്നേഹവീടിനുവേണ്ടി നിർമ്മിക്കുന്ന മൂന്നാമത്തെ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്നേഹവീട് മാനവികതയുടെ അടയാളമാണെന്ന്. മുഖ്യ പ്രഭാഷണം നടത്തിക്കൊണ്ട് ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ പ്രസിഡണ്ട് നിസാർ തളങ്കര പറഞ്ഞു. ഡോ: അംബികാ സുതൻ മാങ്ങാട് , ഖലീജ്നാരായണൻ നായർ, പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ അരവിന്ദാക്ഷൻ, കോടോം – ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജ മെമ്പർമാരായ സി .കെ .സബിത , എ .വി കുഞ്ഞമ്പു , കൂടാതെ ബാലകൃഷ്ണൻ തച്ചങ്ങാട് ,വേണു പാലക്കൽ, ജയചന്ദ്രൻ വയലാoകുഴി,നാസർ കുനിയിൽ, ഇ. അശോകൻ, കുമാരൻ മാണിമൂല, റാംജി, പി. ഷീജ, നസീർ കുനിയിൽ, രാജൻ കരിവെള്ളൂർ, സുരേന്ദ്രൻ കൂക്കാനം, സുരേന്ദ്രൻ മിങ്ങോത്ത്,സുലേഖമാഹിൻ , രാമചന്ദ്രൻ പുഞ്ചാവി , ഐശ്വര്യ കുമാരൻ , പി .പത്മാവതി,അഡ്വ : കെ. പീതാംബരൻ എന്നിവർ സംസാരിച്ചു.അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും മുനീസ അമ്പലത്തറ നന്ദിയും പറഞ്ഞു.