കേരള വെളുത്തേടത്ത് നായർ സമാജം ജില്ലാ സമ്മേളനവും കുടുംബ സംഗമവും നടന്നു. കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാർകാവ് ക്ഷേത്രഓഡിറ്റോറിയത്തിൽ നടന്ന പരിപാടികൾ ശൗര്യ ചക്ര പി.വി.മനേഷ് ഉൽഘാടനം ചെയ്തു

കാഞ്ഞങ്ങാട്: കേരള വെളുത്തേടത്ത് നായർ സമാജം (കെ വി എൻ എസ് ) കാസർഗോഡ് ജില്ല സമ്മേളനവും കുടുംബസംഗമവും കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാർകാവ് ക്ഷേത്ര ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോട ആഘോഷിച്ചു. ജില്ലാ കുടുംബ സംഗമം ശൗര്യ ചക്ര പി.വി മനേഷ് നിലവിളക്ക് കൊളുത്തി ഉൽഘാടനം ചെയ്തു. ചടങ്ങിൽ സ്വാഗത സംഘം ചെയർമാൻ രാമകൃഷ്ണൻ നീലേശ്വരം അദ്ധ്യക്ഷനായി. സൈനിക സേവനത്തിൽ നിന്ന് വിരമിച്ച സമുദായാഗംങ്ങളായ വി.വി .കേളു കൊടവലം, വി.രാജൻ കൊടവലം,മനോജ് വെള്ളിക്കോത്ത്,തമ്പാൻ മടിക്കൈ,മോഹനൻ മേലാഞ്ചേരി,സുകേഷ് നീലേശ്വരം,വി. ബാലകഷ്ണൻ ചെന്തളം, ബാലകൃഷ്ണൻ കിനാനൂർ,ജയേഷ് കാട്ടി പൊയിൽ,മധു വാഴുന്നോറടി,പ്രദിപ് വാഴുന്നോറടി,രാജേഷ് ബാബു നീലേശ്വരം, അനൂപ് നീലേശ്വരം എന്നിവർക്കുള്ള ആദര സമർപ്പണം ശൗര്യചക്ര പി.വി മനേഷ് നിർവഹിച്ചു. കെ വി എൻ എസ് സംസ്ഥാന കമ്മിറ്റി അംഗം ഇ.എസ് രാധാകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്തു. പ്രശസ്ത യക്ഷഗാന കലാകാരൻ നാരായണൻ മടിക്കൈയെ സമ്മേളനത്തിൽ ആദരിച്ചു.എം.പി രജേഷ്, ചന്തു കിനാനൂർ,വി. ദാമോദരൻ മരുതളം, ഓമന ചെന്തളം എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ബി രാമചന്ദ്രൻ നായർ(സംസ്ഥാന ജനറൽ സെക്രട്ടറി കെ വി എൻ എസ്) ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വി.കൃഷ്ണൻ മാസ്റ്റർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.ബി. ശ്രീധരൻ,ജില്ലാ ട്രഷറർ വി.രാധാകൃഷണൻ കാനത്തൂർ, സംസ്ഥാന വനിതാസമാജം സെക്രട്ടറി രജിത പ്രമോദ് തുടങ്ങയവർ പ്രസംഗിച്ചു. തുടർന്ന് വ്യത്യസ്തങ്ങളായ കലാപരിപാടികളും അരങ്ങേറി. ചെമ്മനാട് യൂണിറ്റിൻ്റ നേതൃത്വത്തിൽ സ്വാഗത നൃത്തവും കൊടവലം യൂണിറ്റിൻ്റെ ചെണ്ടമേളവും അവതരിപ്പിച്ചു.പുതിയ ഭാരവാഹികളായി രാമകൃഷ്ണൻ നീലേശ്വരം പ്രസിഡണ്ട്, രാധാകൃഷ്ണൻ കാനത്തൂർ സെക്രട്ടറി, ശ്രീധരൻ ബളാൽ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.രവീന്ദ്രൻ അയമാട്ട് തിരഞ്ഞടുപ്പ് നിയന്ത്രിച്ചു.