വെള്ളം കയറിയ വയലിൽ തെന്നി വീണ് പ്രവാസി യുവാവ് മരണപ്പെട്ടു

പാലക്കുന്ന് : പട്ളയിലെ ഭാര്യാ സഹോദരന്റെ വീടിനടുത്ത കാനക്കോട് അരമന വയലിൽ മഴവെള്ളത്തിൽ തെന്നി വീണ് പാലക്കുന്ന് കരിപ്പോടി പി. കെ. ഹൗസിൽ പി. കെ. മുഹമ്മദ് സാദിഖ്(37) മരണപ്പെട്ടു. ദുബായിൽ മരണപ്പെട്ട ഭാര്യാസഹോദരൻ റാഷിദിന്റെ മൃതശരീരവുമായി ഒരു മാസം മുൻപാണ് സാദിഖ് നാട്ടിലെത്തിയത്. പാലക്കുന്ന് റെയിൽവേ സ്റ്റേഷൻ റോഡിലെ ഫാൽക്കൺ ടെക്സ്റ്റയിൽ ഷോപ്പ് ഉടമ പി. കെ. അബ്ദുൽ അസീസിന്റെയും അസ്മയുടെയും മകനാണ്.
ഭാര്യ :ഫർസാന (പട്ള). മക്കൾ:ഫാദിൽ സൈൻ(നാലാം ക്ലാസ്സ്, പാലക്കുന്ന് ഗ്രീൻ വുഡ്‌സ് സ്കൂൾ) നിയാ ഫാത്തിമ( ഒന്നാം ക്ലാസ്സ്, കോട്ടിക്കുളം നൂറുൽ ഹുദാ സ്കൂൾ), ആമിന.
സഹോദരങ്ങൾ: സമീർ, സവാദ് (ഇരുവരും ദുബായ്) ഷംസുദ്ദിൻ(വൈറ്റ് ഹൗസ് ഷോപ്പ്, ഉദുമ) സബാന (പാക്യാര). കബറടക്കം ശനിയാഴ്ച രാവിലെ കോട്ടിക്കുളം ഗ്രാൻഡ് ജുമാമസ്ജിദിൽ നടക്കും