കേരള സ്‌റ്റേറ്റ് മാസ്റ്റർ വെയിറ്റ് ലിഫ്റ്റിങ്ങ്: നീലേശ്വരം സ്വദേശികൾക്ക് ഹാട്രിക് സ്വർണം

Share
  1. നീലേശ്വരം: കേരള സ്‌റ്റേറ്റ് മാസ്റ്റർ വെയ്റ്റ് ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി മൂന്നാം തവണയും സ്വർണം നേടി നീലേശ്വരം സ്വദേശികൾ.

കിഴക്കൻകൊഴുവലിലെ എ.രൂപേഷ്, കെ.ജയദേവൻ എന്നിവരാണ് ഹാട്രിക് നേട്ടം സ്വന്തമാക്കിയത്. എറണാകുളത്താണ് ചാമ്പ്യൻഷിപ്പ് നടന്നത്. എം.കെ.കുഞ്ഞിക്കൃഷ്ണൻ – എ. ഇന്ദിര എന്നിവരുടെ മകനായ രൂപേഷ് നിലവിൽ വെയ്റ്റ് ലിഫ്റ്റിങ്ങ് ദേശീയ റഫറിയാണ്. റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ് കണ്ണൂർ ശാഖയിൽ സീനിയർ ബ്രാഞ്ച് മാനേജർ ആണ്. ഭാര്യ: എം വി സുവർണ്ണി മകൻ: ശ്രിതിക്.ആർ
നാരായണ പിടാരരുടെയും ലളിതയുടെയും മകനായ ജയദേവൻ യുവ ബിസിനസ് സംരംഭകനാണ്. ഭാര്യ: സിൻഞ്ചു , മക്കൾ: സൂര്യദേവ്, സൂര്യ ഗായത്രി, സൂര്യ ലക്ഷ്മി. വാരാണസിയിൽ നടക്കുന്ന ദേശീയ മത്സരത്തിൽ ഇരുവരും കേരളത്തെ പ്രതിനിധീകരിക്കും.

Back to Top