പാർക്കിംഗ് മേഖലയിലെ അപാകതകൾ പരിഹരിച്ച് തൊഴിൽ മേഖല ശക്തിപ്പെടുത്തുക കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കാഞ്ഞങ്ങാട് യൂണിറ്റ്.

Share

കാഞ്ഞങ്ങാട്:-കാഞ്ഞങ്ങാട് പട്ടണത്തിലെപാർക്കിംഗ് അപാകതകൾ പരിഹരിച്ച്തൊഴിൽ മേഖല ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും
അനധികൃതമായി പ്രവർത്തിക്കുന്ന വഴിയോര വ്യാപാരംനിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മുന്നൊരുക്കങ്ങൾ ഇല്ലാതെ നടത്തുന്നപ്ലാസ്റ്റിക് നിരോധനം മൂലംവ്യാപാരികളെ ദ്രോഹിക്കുന്നഅധികാരികളുടെ നടപടി അവസാനിപ്പിക്കണമെന്നുംകാഞ്ഞങ്ങാട് നടന്ന കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതികാഞ്ഞങ്ങാട് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
കുന്നുമ്മൽ എമിറേറ്റ്സ് ഹോട്ടലിൽ നടന്ന സമ്മേളനംസമിതി ജില്ലാ സെക്രട്ടറി രാഘവൻ വെളുത്തോളി ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡണ്ട് എം ഗംഗാധരൻ അധ്യക്ഷത വഹിച്ചു.
വി.വി.രമേശൻ,ടി സത്യൻ,എ ശബരീശൻ,മുഹമ്മദ് മുറിയനാവി,കെ വി സുകുമാരൻ,കെ വി ദിനേശൻ,എം അനിതഎന്നിവർ സംസാരിച്ചു,സെക്രട്ടറി വി എം മനോജ് സ്വാഗതം പറഞ്ഞു.
പുതിയ കാലത്തെ വ്യാപാരം എന്ന വിഷയത്തിൽട്രെയിനർ ജോസ് തയ്യൽക്ലാസ്സെടുത്തു.
ഭാരവാഹികൾ
എം ഗംഗാധരൻ(പ്രസിഡണ്ട്)
വി എം മനോജ്(സെക്രട്ടറി)
കെ വി ദിനേശൻ(ട്രഷറർ
സമ്മേളനത്തിനു മുന്നോടിയായികാഞ്ഞങ്ങാട് പട്ടണത്തിൽവിളംബര ജാഥ നടത്തി

Back to Top