സ്കൂള്‍ പാഠ്യപദ്ധതി മാറ്റം ; ഹര്‍ജി തള്ളി സുപ്രീംകോടതി

സ്കൂള്‍ പാഠ്യപദ്ധതി മാറ്റം ; ഹര്‍ജി തള്ളി സുപ്രീംകോടതി
വടക്ക് കിഴക്കന്‍ ഇന്ത്യയുടെ ഭൂമിശാസ്ത്രത്തെയും ചരിത്രത്തെയും കുറിച്ചുള്ള അദ്ധ്യായങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സ്കൂള്‍ പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. വംശീയ വിവേചനം തടയാന്‍ നിയമത്തില്‍ മാറ്റം വരുത്തണമെന്നും ജ്യോതി സോങ്ങ് ലുജു സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് എക്സിക്യൂട്ടിവിന്റെയും പാര്‍ലമെന്റിന്റെയും പരിധിയില്‍ വരുന്ന വിഷയങ്ങളാണെന്നും കോടതിക്ക് ഉത്തരവുകളൊന്നും പുറപ്പെടുവിക്കാനില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്.നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു. ചരിത്രം, ഭൂമിശാസ്ത്രം തുടങ്ങിയ അദ്ധ്യായങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ വിദ്യാഭ്യാസ നയത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണ്. വംശീയ വിവേചനവുമായി യുട്യൂബില്‍ വന്ന വീഡിയോകള്‍ സംബന്ധിച്ച് പരിശോധിക്കാന്‍ പോലീസിന് ഉചിതമായ അധികാരമുണ്ടെന്ന് ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി അറിയിച്ചു.