കേരള വ്യാപാരി വ്യവസായി സമിതികാഞ്ഞങ്ങാട് യൂണിറ്റ് സമ്മേളനത്തിനു മുന്നോടിയായി വിളംബര ജാഥ നടത്തി

Share

കാഞ്ഞങ്ങാട്:  വ്യാപാരി വ്യവസായി സമതി കാഞ്ഞങ്ങാട് യൂണിറ്റ് സമ്മേളനം 2022 ഡിസംബർ 04ന് രാവിലെ 9.30 ന് കാഞ്ഞങ്ങാട് എമിറേറ്റ്സ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നതിന് മുന്നേടിയായി   കേരള വ്യാപാരി വ്യവസായി സമിതികാഞ്ഞങ്ങാട് യൂണിറ്റ് കാഞ്ഞങ്ങാട് നഗരത്തിൽ  വിളംബര ജാഥ നടത്തി.

കാഞ്ഞങ്ങാട് യൂണിറ്റ് സമ്മേളനം ജില്ലാ സെക്രട്ടറി രാഘവൻ വെളുത്തോളി ഉദ്ഘാടനം ചെയ്യും, യൂണിറ്റ് പ്രസിഡണ്ട് എം.ഗംഗാധരൻ അദ്ധ്യക്ഷനാകും,പി, കെ ഗോപാലൻ, ടി. സത്യൻ, ശബരീശൻ ഐങ്ങോത്ത്, മുഹമ്മദ് മുറിയനാവി,കെ.വി.സുകുമാരൻ എന്നിവർ പങ്കെടുത്തു സംസാരിക്കും.

 

Back to Top