ചിന്മയ മിഷൻ വിഷ്ണു സഹസ്രനാമ സമൂഹ പാരായണ യജ്ഞം നടത്തി

Share

ചിന്മയ മിഷൻ വിഷ്ണു സഹസ്രനാമ സമൂഹ പാരായണ യജ്ഞം നടത്തി

നീലേശ്വരം: ഗീതാ ജയന്തി ദിനത്തിൽ നീലേശ്വരം ചിന്മയ മിഷൻ നടത്തിയ സമൂഹ വിഷ്ണു സഹസ്രനാമ പാരായണ യജ്ഞത്തിൽ പങ്കെടുക്കാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിനാളുകളെത്തി.
വിവിധ സംഘടനകളുടെയും ക്ഷേത്രങ്ങളുടെയും സഹകരണത്തോടെയായിരുന്നു യജ്ഞം. ചിന്മയ മിഷൻ കേരള ഘടകം മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. നീലേശ്വരം ചിന്മയ മിഷൻ പ്രസിഡൻ്റ് ഡോ.യു.ശശി മേനോൻ അധ്യക്ഷത വഹിച്ചു.
മിഷൻ ആചാര്യന്മാരായ സ്വാമി തത്വാനന്ദ സരസ്വതി, സ്വാമി വിശ്വാനന്ദ സരസ്വതി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. ശ്രീവത്സം ഓഡിറ്റോറിയം പ്രസിഡൻ്റ് എം.ബാലകൃഷ്ണൻ,
ചിന്മയ യുവകേന്ദ്ര കോ-ഓർഡിനേറ്റർ പി.ആർ.ശ്രീനി, മിഷൻ സെക്രട്ടറി കെ.ഉണ്ണിക്കൃഷ്ണൻ നായർ, ഗോപിനാഥൻ മുതിരക്കാൽ എന്നിവർ പ്രസംഗിച്ചു. ഗീതാ പാരായണം, ഭജന, ഗീതാ ആരതി, പ്രസാദ വിതരണം എന്നിവ നടത്തി.

Back to Top