ഭിന്നശേഷി ദിനം 9 പേർക്ക് താങ്ങായി കാഞ്ഞങ്ങാട് നഗരസഭ മൂചക്ര വാഹനങ്ങൾ സൗജന്യമായി നൽകി

Share

കാഞ്ഞങ്ങാട്::- വൈകല്യമുള്ള ഒൻപത് പേര്‍ക്ക് പുത്തൻ സ്കൂട്ടറുകൾ സംഭാവന ചെയ്ത് കാഞ്ഞങ്ങാട് നഗരസഭ. 2021 22 വാര്‍ഷിക പദ്ധതിയിൽ പെടുത്തിശാരീരിക വൈകല്യ മോള് ശാരീരിക വൈകല്യ മോള് ഉള്ളവർക്ക്സഞ്ചരിക്കുന്നതിനും സ്വന്തമായി കൈത്തൊഴിലുകൾ ചെയ്യുന്നതിനുംലോക ഭിന്നശേഷി ദിനത്തിൽ നാല് ചക്രമുള്ള സ്കൂട്ടര്‍ വിതരണം നഗരസഭാ അധ്യക്ഷ കെ വി സുജാത ചെമ്മട്ടംവയലിലെ സയൻസ് പാര്‍ക്കിൽ ഉദ്ഘാടനം ചെയ്തു. ലോക ഭിന്നശേഷി ദിനത്തിലാണ് ഒൻപത് ലക്ഷം രൂപ ചെലവിട്ടുള്ള സമ്മാനം ഒരുക്കിയത്. ലേണേഴ്സ് ലൈസൻസും വൈകല്യവുമുള്ളവരെയാണ് പരിഗണിച്ചത്. സി പി അബ്ദുൾ റഷീദ്, പി ഗോപി, കെ ഗിരീഷ് കുമാര്‍, പി വിനോദ്, സി എം ഷംസുദ്ധീൻ, കെ ഷംസീര്‍, കെ കെ മൊയ്തീൻ കുട്ടി, എം ജലീൽ, കെ മുഹമ്മദ് കുഞ്ഞി എന്നിവരാണ് ഗുണഭോക്താക്കൾ. ചടങ്ങിൽ വൈസ് ചെയര്‍മാൻ ബിൽടെക് അബ്ദുള്ള, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാൻമാരായ പി അഹമ്മദ് അലി, കെ അനീശൻ, കെ ലത, കെ വി സരസ്വതി, മായാകുമാരി, നഗരസഭാ ജീവനക്കാരായ ടി എം ഗ്രീഷ്മ, എൻ എ രമണി, കെ കെ ജാഫര്‍, കെ വി സുശീല, അഷറഫ് എന്നിവര്‍ പങ്കെടുത്തു.

Back to Top