തീരദേശ മേഖലയിലെ പഴയകാല കോൺഗ്രസ് നേതാവ് എച്ച് നാരായണൻ അനുസ്മരണ ചടങ്ങ് ഡി സി സി പ്രസിഡൻ്റ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്യുന്നു സംസാരിച്ചു.

കാഞ്ഞങ്ങാട്: തീരദേശ മേഖലയിലെ പഴയകാല കോൺഗ്രസ്സ് നേതാവ് എച്ച് നാരായണൻ അനുസ്മരണ ചടങ്ങ് ഡി സി സി പ്രസിഡൻ്റ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ്സ് പ്രസ്ഥാനത്തെ നെഞ്ചോടു ചേർത്ത് പിടിച്ച, തിരദേശ മേഖലയിലെ പ്രവർത്തനം കൊണ്ട് കോൺഗ്രസ്സ് നാരായണൻ എന്ന പേര് സം ബാദിച്ച വ്യക്തിത്വത്തിന് ഉടമയായിരിന്നു എച്ച് നാരായണൻ, ഭാരതത്തിൻ്റെ ഉരുക്കു വനിത ശ്രീമതി ഇന്ദിരാജി യുടെ പ്രസംഗം എവിടെയുണ്ടോ, അവിടെ ശ്രോതാവായി എത്തുന്ന വ്യക്തി കൂടിയായിരിന്നു നാരായണൻ എന്നും ഡി സി സി പ്രസിഡൻ്റ് കൂട്ടിച്ചേർത്തു. ഈ ഇടതുപക്ഷ സർക്കാർ മത്സ്യതൊഴിലാളികളോട് അവഗണനയാണ് കാണിക്കുന്നതെന്നും, അതിന് ഒരു ഉദാഹരണം മാത്രമാണ് വിഴിഞ്ഞത്ത് സർക്കാർ എടുത്ത ഇരട്ട താപ്പ് നയമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
അഖിലേന്ത്യ മത്സ്യതൊഴിലാളി കോൺഗ്രസ്സ് സംഘടിപ്പിച്ച പരിപാടിയിൽ മത്സ്യതൊഴിലാളി കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് കെ.കെ ബാബു അദ്ധ്യക്ഷനായ ചടങ്ങിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡൻ്റ് എൻ.കെ രത്നാകരൻ, വൈ: പ്രസിഡൻ്റ് കുഞ്ഞികൃഷ്ണൻ, മണ്ഡലം പ്രസിഡൻ്റ് ബാലകൃഷ്ണൻ, മണ്ഡലം സെക്രട്ടറി മനോജ് ഉപ്പിലി കൈ, പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് പത്മരാജൻ ഐങ്ങോത്ത്, മൈനോറിറ്റി ജില്ലാ ചെയർമാൻ സിജോ അമ്പാട്ട്, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ഷീബിൻ ഉപ്പിലി കൈ, മത്സ്യതൊഴിലാളി കോൺഗ്രസ്സ് ജില്ലാ വൈസ്. പ്രസിഡൻ്റ് എച്ച് ബാലൻ, കാഞ്ഞങ്ങാട് നഗരസഭ മുൻ ചെയർമാൻ വി ഗോപി,മുൻ ബ്ലോക്ക് പ്രസിഡൻ്റ് സുധിന്ദ്രൻ, രഞ്ജിത്ത് പുഞ്ചാവി, പ്രതിഷ്, സുരേശൻ തുടങ്ങിയവർ സംസാരിച്ചു. ശരത് മരക്കാപ്പ് സ്വാഗതവും, പ്രദീപ് നന്ദിയും രേഖപ്പെടുത്തി.