കൊന്നക്കാട്- നീലേശ്വരം റോഡിൽ മഞ്ഞളം കാട് ഇന്ന് രാത്രി 8 മണിയോടടുത്തുണ്ടായ വാഹനാപകടത്തിൽ മൂന്നു പേർ മരണമടഞ്ഞു

വെള്ളരിക്കുണ്ട് താലൂക്കിൽ കിനാനൂർ വില്ലേജ് പരിധിയിൽ കൊന്നക്കാട്- നീലേശ്വരം റോഡിൽ മഞ്ഞളം കാട് ഇന്ന് രാത്രി 8 മണിയോട് കൂടി കാറും ടിപ്പറും കൂട്ടിയിടിച്ച വാഹനാപകടത്തിൽ മൂന്നു പേർ മരണമടഞ്ഞു . ഒരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാറിലുണ്ടായിരുന്ന ശ്രീരാഗ്, അനീഷ്, കിഷോർ എന്നിവരാണ് മരണമടഞ്ഞത്.
കൊന്നക്കാട് ഭാഗത്തേക്കൂ പോയ കാറിലേക്ക് നീലേശ്വരം ഭാഗത്തേക്ക് കരിങ്കല്ല് കയറ്റിവന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു.
കെ എസ് ഇ ബി കരാര്‍ തൊഴിലാളികളാണ് മരിച്ച മൂന്നു പേരും. ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന കരിന്തളം സ്വദേശി ബിനുവിനെ ഗുരുതര പരുക്കുകളോടെ കണ്ണൂരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു