ശബരിമല ദർശനം അമ്പതിനാലു വർഷം പൂർത്തിയാക്കുന്ന ഗോപാലൻ ഗുരുസ്വാമിയെ തച്ചങ്ങാട് അയ്യപ്പ ഭജന മന്ദിര ഭാരവാഹികൾ ആദരിച്ചു

തച്ചങ്ങാട് അയ്യപ്പ ഭജന മന്ദിരത്തിന്റെ അമ്പതിനാലാം വാർഷികത്തിന്റെ ഭാഗമായി അമ്പതിനാലു വർഷം ശബരിമല ദർശനം പൂർത്തീകരിക്കുന്ന ഗോപാല ഗുരുസ്വാമിയെ ആദരിച്ചു.
പതിനെട്ടു വർഷം ശബരിമല ദർശനം പൂർത്തിയാക്കുന്ന കൃഷ്ണ സ്വാമി, ഭാസ്കര സ്വാമി, കുട്ട്യൻ കീക്കാനം , കൃഷ്ണൻ ലോട്ടറി, കൃഷണ സ്വാമി കരുവാക്കോട്, പീതാംബരൻ അരവത്ത്, സുകുമാരൻ എന്നിവരെയും മന്ദിര കമ്മിറ്റി ഭാരവാഹികൾ ഉത്സവദിനത്തിൽ ആദരിച്ചു.
വിവിധങ്ങളായ ആഘോഷ പരിപാടികൾ ഇന്ന് നടക്കുന്നുണ്ട് ദീപാരാധന, ഭജന,അന്നദാനം,ശാസ്താ പൂജ, തായമ്പക, താലപൊലി എഴുന്നള്ളത്തടകം വിപുലമായിതന്നെ തച്ചങ്ങാട് ഭജന മന്ദിരത്തിൽ ആഘോഷം നടക്കുന്നുണ്ട്