ഗ്രൂപ്പ് സി (ബോട്ട് ക്രൂ സ്റ്റാഫ്) തസ്തികകളില്‍ ഇന്ത്യന്‍ നേവി പുതിയ വിജ്ഞാപനമിറക്കി. ഏപ്രില്‍ 1 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.

ഇന്ത്യന്‍ നേവി ഇപ്പോള്‍ ഗ്രൂപ്പ് സി (ബോട്ട് ക്രൂ സ്റ്റാഫ്) തസ്തികകളില്‍ പുതിയ വിജ്ഞാപനമിറക്കിയിട്ടുണ്ട്. ആകെ 327 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഏപ്രില്‍ 1 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
ഇന്ത്യന്‍ നേവിക്ക് കീഴില്‍ ഗ്രൂപ്പ് സി- ബോട്ട് ക്രൂ സ്റ്റാഫ് റിക്രൂട്ട്‌മെന്റ്. ആകെ 327 ഒഴിവുകള്‍. ഇന്ത്യയിലെ വിവിധ ഇടങ്ങളിലായി നിയമനങ്ങള്‍ നടക്കും. സെറാങ് ഓഫ് ലാസ്‌കര്‍സ് = 57 ഒഴിവ്. ലാസ്‌കര്‍ = 192, ഫയര്‍മാന്‍ (ബോട്ട് ക്രൂ) = 73, ടോപ്പാസ് = 05
18 വയസിനും 25 വയസിനും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാനാവും. സംവരണ വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ നിയമങ്ങള്‍ക്ക് അനുസരിച്ച് ഇളവുകള്‍ ബാധകം.
സെറാങ് ഓഫ് ലാസ്‌കര്‍സ്
പത്താം ക്ലാസ് വിജയിച്ചിരിക്കണം. ഇന്‍ലാന്റ് വെസല്‍സ് ആക്ട് 1917 അല്ലെങ്കില്‍ മെര്‍ച്ചന്റ് ഷിപ്പിങ് ആക്ട് 1958ന് കീഴില്‍ സെറാങ് സര്‍ട്ടിഫിക്കറ്റ്. 20 ഹോഴ്‌സ് പവറുള്ള ഒരു രജിസ്റ്റേര്‍ഡ് വെസ്സലില്‍ സെറാങ് ഇന്‍ ചാര്‍ജായി 2 വര്‍ഷത്തെ പരിചയം. 25,500 മുതല്‍ 81,100 രൂപ വരെ ശമ്പളം
ലാസ്‌കര്‍
പത്താം ക്ലാസ് വിജയം. നീന്തല്‍ അറിഞ്ഞിരിക്കണം. കൂടെ രജിസ്റ്റര്‍ ചെയ്ത വെസലില്‍ 1 വര്‍ഷത്തെ എക്‌സ്പീരിയന്‍സും വേണം. 18,000 രൂപ മുതല്‍ 56,900 വരെ ശമ്പളം
ഫയര്‍മാന്‍ (ബോട്ട് ക്രൂ)
പത്താം ക്ലാസ് വിജയം. നീന്തല്‍ അറിഞ്ഞിരിക്കണം. പ്രീ-സീ ട്രെയിനിങ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. 18,000 രൂപ മുതല്‍ 56,900 രൂപ വരെ ശമ്പളം
ടോപ്പാസ്
പത്താം ക്ലാസ് വിജയം. നീന്തല്‍ അറിഞ്ഞിരിക്കണം.18,000 മുതല്‍ 56,900 രൂപ വരെ ശമ്പളം
അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുക്കുന്നവരെ എഴുത്ത് പരീക്ഷയ്ക്കായി വിളിപ്പിക്കും. ശേഷം സ്‌കില്‍ ടെസ്റ്റ് നടത്തും. പിന്നീട് ഡോക്യുമെന്റ് വെരിഫിക്കേഷനും, മെഡിക്കല്‍ ടെസ്റ്റും നടത്തി നിയമനം നടത്തും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഇന്ത്യന്‍ നേവിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.